മണ്ണാര്‍ക്കാട്: പുഴയില്‍ കുളിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് മറു കരയില്‍ കുഴഞ്ഞുവീണയാളെ നാട്ടുകാരും ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. മണ്ണാര്‍ക്കാട് തോരാപുരം സ്വദേശി പഴനിസ്വാമി (68) ആണ് കുഴഞ്ഞുവീണത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കുന്തിപ്പുഴയിലെ ആറാട്ടുകട വിലാണ് സംഭവം. ദിവസവും ഇവിടെ കുളിക്കാന്വരുന്ന ശീലമുണ്ട് ഇദ്ദേഹത്തിന്. കടവിന്റെ മറുഭാഗത്തുള്ള പുല്തിട്ടയില് കുഴഞ്ഞുവീണ നിലയില്‍ ഇദ്ദേഹത്തെ കടവിലെത്തിയവര് കാണുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ നന്മ അംബുലന്‍സ് പ്രവര് ത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാരും പ്രദേശവാസികളായ ഏതാനുംപേരും പുഴമുറിച്ചുകടന്നെത്തി സ്ട്രെച്ചറില്‍ കിടത്തി താങ്ങികൊണ്ടുവരികയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു.
