മണ്ണാര്‍ക്കാട്: എം.ഇ എസ് കോളജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂനിറ്റുകളുടെയും എന്‍.സി.സി ആര്‍മി – നാവല്‍ വിംഗുകളുടെയും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ ട്ട്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്തര്‍ദേശീയ യോഗാ ദിനം ആചരിച്ചു. കോളേജില ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സി രാജേ ഷ് അധ്യക്ഷത വഹിച്ചു.

ലോക റെക്കോഡ് ജേതാവും പ്രമുഖ ഫിറ്റ്‌നസ് ട്രൈയ്‌നറമായ ഡോ. വിന്നര്‍ ശരീഫ് യോഗാ ട്രൈയ്‌നിംഗിന് നേതൃത്വം നല്‍കി. വൈസ് പ്രിന്‍സിപ്പലും എന്‍.സി.സി നാവല്‍ വിംഗ് ഓഫീസറുമായ ഡോ.ടി കെ.ജലീല്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മൊയ്തീന്‍ ഒ.എ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ശ്രീനി വാ സന്‍, ഷരീഫ് കെ ജൂലിയ, എന്‍.സി സി ആര്‍മി വിംഗ് ഓഫീസര്‍ സൈതലവി, തുടങ്ങി യവര്‍ സംസാരിച്ചു.

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ്ബ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, വെല്‍നെസ് ഗ്രൂപ്പ്, യോഗ ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിന ത്തില്‍ യോഗ ഫ്യൂഷന്‍ -02 സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. വെല്‍നെസ്സ് ഗ്രൂപ്പ് സെക്രട്ടറി ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍, ജനപ്രതിനിധികളായ ഹരിദാസന്‍, ശ്രീജ. രുഗ്മിണി, വിനീത, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്‍റ് ദേവദാസ് സംബന്ധിച്ചു.  ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി മുജീബ് മല്ലിയില്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.


തച്ചമ്പാറ : അന്താരാഷ്ട്ര യോഗാ ദിനം ദേശബന്ധു ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. യോഗാ ഇൻസ്ട്രക്ടർ ഡോ മഞ്ജുഷജോസ് യോഗാ ക്ലാസിന് നേതൃത്വം നൽകി.

യോഗാ ഡാൻസും സംഗിത പരിപാടികളും അവതരിപ്പിച്ച് സംഗിത ദിനവും ആചരിച്ചു . ഹെഡ്മിസ്ട്രസ്സ് എ വി ബ്രൈറ്റി , പി.എസ് പ്രസാദ് , കെ ഹരിദാസ് , പി.ജയരാജ് , ജിതിൻ പി , ഹരിത തുടങ്ങിയവർ പങ്കെടുത്തു.

മുറിയങ്കണ്ണി ഗവ. ആയുർ വേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം അത്തിപ്പറ്റ അംഗൻവാടി ബിൽഡിംഗിൽ വെച്ച് ആചരിച്ചു. തച്ചനാട്ടുകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാർവ്വതി ഉദ്ഘാടനം നിർവ്വഹിച്ചു.

സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി.എം ദിനേശൻ സ്വാഗതം ചെയ്ത ചടങ്ങിൽ ജനമിത്ര ക്ലിനിക്കിലെ ഡോ. സ്മിത സതീഷ് യോഗ പരിചയപ്പെടുത്തിയുള്ള ക്ലാസും പരിശീലനവും നടത്തി. ഡോ.പി. സതീഷ് കുമാർ, സത്യഭാമ ടീച്ചർ എന്നിവരും സംസാ രിച്ചു.

തച്ചനാട്ടുകര:തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകൽ കുടുംബാ രോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഗ്രാമപഞ്ചായ പ്രസിഡണ്ട് കെ പി എം സലിം പരിപാടി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി പി സുബൈർ അദ്ധ്യക്ഷനായി.യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ഹോമിയോ മെഡിക്കൽ ഓഫീസർ പ്രവീൻ കുമാർ,വി വിജയ കുമാർ തച്ചമ്പാറ എന്നിവർ ക്ലാസ്സെടുത്തു .ആശാവർക്കർമാർ,കുടുംബശ്രീ,അംഗൻവാടി ജീവനക്കാർ എന്നിവർക്ക് യോഗ പരിശീലനം നൽകി.ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി ടി സഫിയ, കെ ബിന്ദു, എ പി ഇല്യാസ്,എം സി രമണി,സിഡിഎസ് ചെയർപേഴ്സൺ രജനി പ്രിയ,ജെ എച്ച് ഐമാരായ പ്രിയൻ,യു ഹസീന എന്നിവർ സംസാരിച്ചു.


അന്താരാഷ്ട്ര യോഗ ദിനത്തില്‍ നെഹ്റു യുവ കേന്ദ്രയും ജില്ലാ യോഗ സമിതികളു ടെയും സംയുക്ത ആഭിമുഖ്യത്തില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു. വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ സംഘടിപ്പിച്ച യോഗദിന പരിപാടി പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ബ്രഹ്മകുമാരീസ് മീന ബഹന്‍ പരിപാടിയില്‍ അധ്യക്ഷയായി. സ്വാമി സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. നെഹ്റു യുവ കേന്ദ്ര അക്കൗണ്ട്സ് ആന്‍ഡ് പ്രോഗ്രാം ഓഫീസര്‍ എന്‍ കര്‍പകം, പി പ്രഭാകരന്‍, കെ പി നന്ദകുമാര്‍, മോത്തിലാല്‍ ഗോയല്‍, സുധാകര്‍, ബി കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് യാഗാചാ ര്യന്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ 150 ഓളം വരുന്ന യുവതി യുവാക്കള്‍ക്കായി യോഗ പരിശീലനം നല്‍കി.
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു 27 കേരള എന്‍.സി.സി ബറ്റാലിയനിലെ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളെജ് എന്‍.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. കോളെജ് പ്രിന്‍സിപ്പല്‍ ലെഫ്റ്റനെന്റ് എസ് വിശ്വനാഥന്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ യോഗാചാര്യന്‍  അനില്‍ ശാന്ത് ക്ലാസ് നയിച്ചു. എന്‍.സി.സി അസോസിയേറ്റ് ഓഫീസര്‍ ക്യാപ്റ്റന്‍ എ അനീഫ് , ഇന്‍സ്ട്രക്ടര്‍ ആന്റണി സിജു ജോര്‍ജ്, ലാന്‍ഡ്‌സ് കോര്‍പ്പറല്‍ പി.എസ് സുനീത്  എന്നിവര്‍ സംസാരിച്ചു.

ജില്ലയില്‍ അന്താരാഷ്ട്ര ദിനത്തില്‍, കുടുംബശ്രീ നാദം ഫൌണ്ടേഷനുമായി സഹകരി ച്ച് കണ്ണാടി ഗ്രാമ പഞ്ചായത്ത് ഹാളില്‍ വച്ച് ജില്ലാതല യോഗ പരിശീലനം സംഘടിപ്പിച്ചു. പരിപാടിയില്‍ കണ്ണാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ. ടി ഉദയ കുമാര്‍ അ ധ്യക്ഷത വഹിച്ചു. കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എം ലത  ഉദ്ഘാടനം നിര്‍വ ഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉദയന്‍ സുകുമാരന്‍, പഞ്ചായത്ത് അംഗം നാരായണന്‍, കുത്തനൂര്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍, നാദം ഫൌണ്ടേഷന്‍ പ്രതിനിധി അഡ്വ. ഗിരീഷ് മേനോന്‍, കണ്ണാടി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍ പേഴ്സണ്‍  ആര്‍.പ്രസന്ന കുമാരി,കുടുംബശ്രീ ജന്‍ഡര്‍ ഡി.പി.എം ഗ്രീഷ്മഎന്നിവര്‍ സംബ ന്ധിച്ചു.കുടുംബശ്രീ ജന്‍ഡര്‍ പോയിന്റ് പേഴ്സണ്‍മാര്‍, ജില്ലയിലെ കുടുംബശ്രീ കമ്മ്യൂണി റ്റി കൗണ്‍സിലര്‍മാര്‍, സ്നേഹിത ജീവനക്കാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. യോഗ പരിശീലകയും അധ്യാപികയുമായ ബീനയാണ് യോഗ പരിശീലനം നല്‍കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!