അഗളി: വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരില്‍ അഗളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഫീസ് കെ.എസ്.ഇ.ബി. ഊരി. ഇന്ന് രാവിലെയാണ് സംഭവം. 53201 രൂപയായിരുന്നു വൈദ്യുതിബില്‍ കുടിശ്ശിക. വൈദ്യുതി മന്ത്രിയുടെയും ജില്ലാ പഞ്ചായത്തിന്റെയും ഇടപെടലിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം വൈദ്യുതി പുന:സ്ഥാപിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശവും 15 ദിവസത്തിനകം കുടിശ്ശിക അടയ്ക്കാമെ ന്ന ഉറപ്പിനെ തുടര്‍ന്നുമാണ് വൈദ്യുതി പുന:സ്ഥാപിച്ചത്.അതേസം സമയം സ്‌കൂളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കല്‍ സംഭവം ഒഴിവാക്കാമായിരുന്നെന്ന് ജില്ല പഞ്ചായ ത്ത് പ്രസിഡന്റ് കെ.ബിനു മോള്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കിടയിലെ ആശയ വിനിമയ ത്തിലെ അവ്യക്തതയും പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാല്‍ ബില്‍ മാറ്റിയെടുക്കാന്‍ കഴിയാതിരുന്നതും പ്രസ്തു സംഭവത്തിന് കാരണമായി. മേലില്‍ ഇതാവര്‍ത്തിക്കാതിരി ക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുന്ന പക്ഷം സ്‌കൂളുക ളുടെ പിടിഎയോ പ്രധാന അധ്യാപകനോ പണം ഒടുക്കാം. ഈ വിദ്യാഭ്യാസ വകുപ്പിന്റെ സാക്ഷ്യപത്ര പ്രകാരം പണം നല്‍കുന്നതാണെന്നും അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!