മണ്ണാര്‍ക്കാട് : കൃഷിയിടത്തിലിറങ്ങിയ കാട്ടാനയുടെ മുന്നിലകപ്പെട്ട കര്‍ഷകന്‍ അത്ഭു തകരമായി രക്ഷപ്പെട്ടു. കരിമ്പ മരുതംകാട് മാളിയേക്കല്‍ ചാക്കോ ദേവസ്യ ( ജോഷി-52) ആണ് രക്ഷപ്പെട്ടത്. കാട്ടാന ആക്രമിച്ചതായും പറയുന്നു. കാല്‍പാദത്തിലും മറ്റും പരി ക്കേറ്റ ചാക്കോ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. വ്യാഴാഴ്ച ചുള്ളിയാംകുളത്ത് വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം. മുണ്ടനാട് ഭാഗത്തുള്ള കൃഷിയിടത്തില്‍ നിന്നും വീട്ടിലേക്ക് വരുമ്പോഴാണ് കാട്ടാനയുടെ മുന്നിലകപ്പെടുന്നത്. ചിന്നംവിൡയോടെ കാട്ടാന പാഞ്ഞടുക്കുകയും ചവിട്ടിവീഴ്ത്തുകയുമായിരുന്നുവെന്ന് പറയുന്നു. മണ്‍തിട്ടയില്‍ നിന്നും താഴേക്ക് തെറിച്ചുവീണ ഇയാളെ കാട്ടാന പിന്‍കാലു കൊണ്ട് വിട്ടാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യവശാല്‍ ആക്രമണമേറ്റില്ല. തുടര്‍ന്ന് ധൈര്യം സംഭ രിച്ച് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ചാക്കോ പറഞ്ഞു. ഇയാളുടെ കൈവശമുണ്ടാ യിരുന്ന ചോറ്റുപാത്രങ്ങളും മുറ്റും ആന ചവിട്ടിമെതിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. വിവരമറിയിച്ചപ്രകാരം വനംവകുപ്പ് ദ്രുതകര്‍മ സേന സ്ഥലത്തെത്തി. വനാതിര്‍ത്തിയി ല്‍ നിന്നും ഏറെ അകലെയായുള്ള മുണ്ടനാട് പ്രദേശത്ത് പതിവായി കാട്ടാനകളെത്തു ന്നത് ആശങ്കയുളവാക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!