പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും അനുവദിച്ചിരുന്ന മാര്‍ജിന്‍ മണി വായ്പയുടെ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍/സംരംഭകര്‍ക്ക് കുടി ശ്ശിക ഇളവുകളോടെ തീര്‍പ്പാക്കുന്നതിന് നിലവിലുണ്ടായിരുന്ന ഒറ്റത്തവണ തീര്‍പ്പാ ക്കാന്‍ പദ്ധതി, പരമാവധി സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിലേക്കായി ജൂണ്‍ 11 മുതല്‍ മൂന്നുമാസകാലത്തേക്ക് ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും മാര്‍ജിന്‍ മണി വായ്പ ലഭിച്ച് നിലവില്‍ കുടിശ്ശികയായിട്ടുള്ള സംരംഭകര്‍ ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രവുമായോ അതത് താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബ്ലോക്ക്, മുനിസിപ്പാലിറ്റികളിലെ വ്യവസായ വികസന ഓഫീസര്‍മാരുമായോ ബന്ധപ്പെടാം. ജില്ലാ വ്യവസായ കേന്ദ്രം പാലക്കാട്- 0491 2505385, താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട്- 0491 2505408, താലൂക്ക് വ്യവസായ ഓഫീസ് ചിറ്റൂര്‍- 9526384540, താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്‍- 9446118554, താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം- 9562656889, താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്‍ക്കാട്- 9400042813.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!