മണ്ണാര്‍ക്കാട് : പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന മേഖലകളെ ‘കോളനി’ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്ന പേരുകളിലോ , ഓരോ സ്ഥലത്തും പ്രാദേശികമായി താല്പര്യമുള്ള കാലാനുസൃതമായ പേരുകളിലോ അറിയപ്പെടുമെന്ന് പട്ടികജാതി വികസന വകുപ്പ് ഉത്തരവ് ഇറക്കി.പട്ടിക വിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളെ ‘കോളനി,’ ‘സങ്കേതം’, ‘ഊര്’ എന്നീ പേരുകള്‍ക്ക് പകരമായി ”നഗര്‍”, ‘ഉന്നതി’, ‘പ്രകൃതി’ മുതലായ പേരുകളോ, ഓരോ സ്ഥലത്തും പ്രാദേശികമായി താല്പര്യമുള്ള കാലാനുസൃതമായ പേരുകളോ തെര ഞ്ഞെടുക്കാവുന്നതാണ് എന്ന് ഇതിനാല്‍ ഉത്തരവാകുന്നു. ഇത്തരം പ്രദേശങ്ങള്‍ക്ക് വ്യക്തികളുടെ പേരുകള്‍ നല്‍കുന്നത് പല സ്ഥലത്തും തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ വ്യക്തികളുടെ പേരുകള്‍ പരമാവധി ഒഴിവാക്കേണ്ടതാ ണ്. എന്നാല്‍ നിലവില്‍ വ്യക്തികളുടെ പേര് നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ ആയത് തുടരാവുന്നതുമാണ്.
![](https://unveilnewser.com/wp-content/uploads/2024/06/WhatsApp-Image-2024-06-05-at-1.38.26-PM-1-1050x251.jpeg)