തച്ചമ്പാറ : പഞ്ചായത്തിലെ പാലക്കയത്തെ അച്ചിലട്ടി റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീ കരിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ ചെലവ ഴിച്ചാണ് റോഡ് നവീകരിച്ചത്. കെ.ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് രാജി ജോണി, പി.വി.സോണി തുടങ്ങിയവര്‍ പങ്കെടുത്തു.