മണ്ണാര്‍ക്കാട് : അങ്കണവാടി കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസ ത്തിന് ഊന്നല്‍ നല്‍കി അത്യാധുനിക സാങ്കേതിക വിദ്യയോടെ അങ്കണവാടി കൈ പുസ്തകം ‘അങ്കണ പൂമഴ’ പരിഷ്‌കരിച്ച് പുറത്തിറക്കി വനിതാ ശിശുവികസന വകുപ്പ്. കേരളത്തെ ബാലസൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ അധ്യയന വര്‍ഷം മുതല്‍ ഡിജിറ്റല്‍ രൂപത്തില്‍ ‘അങ്കണ പൂമഴയുടെ പരിഷ്‌കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചത്.

മൂന്നും നാലും വയസ്സുള്ള കുട്ടിയ്ക്കായി ‘അങ്കണപ്പൂമഴ’ എന്ന പേരില്‍ വെവ്വേറെ പുസ്ത കങ്ങളുണ്ടാവും. വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന ശാസ്ത്രീയമായ മാറ്റങ്ങളാണ് പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടു ള്ളത്. ഇതിനൊപ്പം, ടീച്ചര്‍മാര്‍ക്കായുള്ള പേജുകള്‍ ക്യു.ആര്‍. കോഡ് ഉപയോഗിച്ച് ഡിജി റ്റലാക്കി പരിഷ്‌കരിച്ച് പുതിയ പതിപ്പില്‍ ലഭ്യമാണ്. കൂടാതെ, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികള്‍ക്ക് കഥകളും പാട്ടുകളും കാണാനും കേള്‍ക്കാനു മുള്ള സൗകര്യങ്ങളും പുസ്തകത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസത്തിന് ഉന്നല്‍ നല്‍കിക്കൊണ്ടു ള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയ പുതിയ പാഠപുസ്തകങ്ങള്‍ അവതരിപ്പിച്ചത്.വേനലും മഴയും തുടങ്ങിയ കാലാവസ്ഥ വ്യതിയാനങ്ങള്‍, ഓണവും റംസാനും ക്രിസ്മസും പോലെയുള്ള ഉത്സവങ്ങള്‍ എന്നിവ യെല്ലാം ഇനിമുതല്‍ അതതു മാസങ്ങളിലെ അനുഭവങ്ങളിലൂടെ കുട്ടികള്‍ക്ക് പഠിക്കാം. കുട്ടികള്‍ക്കിണങ്ങുന്ന രീതിയില്‍ പഠിപ്പിക്കാന്‍ പാവ, കളിപ്പാട്ടം, ചിത്രം, വായന,കളി, ശാസ്ത്രം തുടങ്ങിയവയ്ക്ക് ഓരോ മൂലകള്‍ ക്ലാസ്മുറിയില്‍ ഒരുക്കും. പാട്ടും കളിയുമൊ ക്കെ ക്യു.ആര്‍. കോഡ് വഴി ഡൗണ്‍ലോഡു ചെയ്യാം. ശാരീരികം, ജ്ഞാനം, ഭാഷ, സാമൂ ഹികം, വൈകാരികം എന്നിങ്ങനെ അഞ്ചു മേഖലകളിലെ വികാസവും 121 ശേഷിക ളും ലക്ഷ്യമിട്ടു തയ്യാറാക്കിയതാണ് ഉള്ളടക്കം. ജനുവരി മുതല്‍ ഡിസംബര്‍ വരെ പഠി പ്പിക്കാന്‍ 30 പ്രമേയങ്ങളും വികസിപ്പിച്ചിട്ടുണ്ട്. കുട്ടി ഏതൊക്കെ വികാസഘട്ടം നേടി യെന്നും എന്തൊക്കെ മെച്ചപ്പെടണമെന്നും രക്ഷിതാവുമായി ചര്‍ച്ചചെയ്തു നിശ്ചയിക്കു ന്ന രീതിയിലാണ് മൂല്യനിര്‍ണയം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!