മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക പുതുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കു ന്നതിനൊപ്പം പട്ടികയിലെ ഇരട്ടിപ്പ,് സ്ഥിരതാമസമില്ലാത്തവര്‍, മരണപ്പെട്ടവര്‍ എന്നി വരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുകയാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.

വോട്ടര്‍ പട്ടിക പരിശോധിച്ച് പട്ടികയില്‍ പേരുള്ള മരണപ്പെട്ടുപോയവര്‍, താമസം മാറി യവര്‍ എന്നിവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്ന തിന് ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ കൂടിയായ പഞ്ചായത്ത് /നഗരസഭാ സെക്രട്ട റിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ ആറിനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ളുടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. പ്രസ്തുത പട്ടിക സംബന്ധിച്ച് അപേക്ഷക ളും ആക്ഷേപങ്ങളും ജൂണ്‍ 21ന് വൈകിട്ട് 5 വരെ നല്‍കാവുന്നതാണ്. sec.kerala.gov.in വഴി യാണ് അപേക്ഷകള്‍ നല്‍കേണ്ടത്. അപേക്ഷിക്കുമ്പോള്‍ അപേക്ഷയുടെ പ്രിന്റ് എടു ത്ത് ഒപ്പിട്ട് ഇ.ആര്‍.ഒ മുന്‍പാകെ നേരിട്ടോ തപാല്‍ മുഖേനയോ ജൂണ്‍ 21ന് വൈകിട്ട് 5ന് മുന്‍പായി ലഭ്യമാക്കണം.

പ്രസ്തുത പട്ടികയില്‍ പേര് ചേര്‍ക്കാനായി 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാ യിരിക്കണം.ഇതിനായി ഫോറം നാലില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഉള്‍കുറുപ്പി ല്‍ തിരുത്താന്‍ ഫോറം ആറിലും ബൂത്തില്‍ നിന്ന് ബൂത്തിലേക്കും വാര്‍ഡില്‍ നിന്നും വാര്‍ഡിലേക്കുമുള്ള മാറ്റത്തിന് ഫോറം ഏഴിലും ഓണ്‍ലൈനായി അപേക്ഷിക്കാവുന്ന താണ്. പട്ടികയില്‍ പേര് ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ചുള്ള ആക്ഷേപ ങ്ങള്‍ ഫോറം അഞ്ച് വഴി നേരിട്ടോ ഓണ്‍ലൈനായൊ അപേക്ഷിക്കാവുന്നതാണ്. ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഇ.ആര്‍.ഒമാര്‍ പരിശോധിച്ചു വിചാരണ നടത്തി ജൂണ്‍ 29ന് തീര്‍പ്പ് കല്‍പ്പിക്കും. അന്തിമ വോട്ടര്‍ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

ജില്ലയില്‍ ഒഴിവ് വന്നിട്ടുള്ള കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍-2 പാലത്തു ള്ളി, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് -5 മുണ്ടമ്പലം,ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-1 കോട്ടത്തറ,് മങ്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ്-4 കൂരാത്ത്, പുതുനഗരം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് -2, തെക്കതിവട്ടാരം എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെ ടുപ്പിന് മുന്നോടിയായി കൂടിയാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര യുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!