മണ്ണാര്‍ക്കാട് : ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന് സമഗ്രപദ്ധതിയുടെ ഭാഗമായി നട ത്തിയ ഫുട്ബോള്‍ പരിശീലന ക്യാംപ് താരോദയം’24 സമാപിച്ചു. കഴിഞ്ഞ ഒരുമാസ കാലത്തോളമായി മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജ് ഗ്രൗണ്ടില്‍ നടന്നുവന്ന ക്യാംപില്‍ 94 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 10 മുതല്‍ 17 വരെ പ്രായമുള്ള നൂറോളം കുട്ടികളെ സെലക്ഷന് ട്രയല്‍സിലൂടെയാണ് ക്യാംപിലേക്ക് തിരഞ്ഞെടു ത്തത്. കുന്തിപ്പുഴ ചോമേരിയിലെ ബ്രച്ചസില് സൗഹൃദമത്സരവും നടത്തി. ക്യാംപ് സമാപനം എന്‍.ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിശീലനം പൂര്‍ത്തിയാ ക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു. സൗഹൃദമത്സര വിജയികളേയും മികച്ച കളിക്കാരെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ അധ്യക്ഷനായി. ക്യാംപ് കോര്‍ഡിനേറ്റര്‍മാരായ ഷമീര്‍ മാസ്റ്റര്‍ മണലടി, മുഹ്സന് ചങ്ങലീരി, സമഗ്ര ഡയറക്ടര്‍ സഹദ് അരിയൂര്‍, കെ.സി.അബ്ദുറഹ്മാ ന്, കോച്ച് ജസീല്‍, അഡ്വ.ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, മുജീബ് മല്ലിയില്‍, കെ.യു. ഹംസ, ഷമീര്‍ ബാപ്പു, ഷാഫി കണ്ടമംഗലം, എന്‍.വി.സൈദ്, സാലിം, കെ.ജി.ഷാമില്‍, ഷഹീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
