മണ്ണാര്‍ക്കാട് : തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ മഴക്കെടുതി, സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ ട്രോള്‍ റൂം തുറന്നു. മഴക്കെടുതി മൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍, വെള്ളക്കെട്ട്, രോഗങ്ങള്‍ എന്നിവ അടിയന്തിരമായി പരിഹരിക്കുന്നതിന് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണ മെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505336.