തൃശ്ശൂര്‍: തൃശ്ശൂരും പാലക്കാടും വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. പുല ര്‍ച്ചെ 3.56ന് കുന്നംകുളം തൃത്താല മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനം സെക്കന്‍ഡുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസവും ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ കുന്നംകുളം കേച്ചേരി, ചൂണ്ടല്‍ ഉള്‍പ്പടെയുള്ള ഭാഗത്താണ് പ്രകമ്പനം അനുഭവപ്പെട്ടത്. തൃത്താല, ആനക്കര, കപ്പൂര്‍, തിരുമിറ്റക്കോട് തുടങ്ങിയിടങ്ങളിലാണ് പാലക്കാട്ട് പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രതയായിരുന്നു കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കേച്ചേരി, കോട്ടോല്‍, കടവല്ലൂര്‍, അക്കിക്കാവ്, കടങ്ങോട്, എരുമപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കഴിഞ്ഞദിവസം ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാലത്ത് 8.15ഓടെയാണ് ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനം സെക്കന്‍ഡുകള്‍ അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളില്‍ പലരും വീടിന് പുറത്തിറങ്ങി. എന്നാല്‍ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തി രുന്നില്ല. content copied from mathrubhumi online