അഗളി: അട്ടപ്പാടി ബൊമ്മിയാംപടിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ള പുള്ളിപ്പുലിയെ ധോണിയിലെ വനംവകുപ്പ് വെറ്ററിനറി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. തൃശ്ശൂ രില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാണ് 24 മണിക്കൂര്‍ പുലിയെ നിരീക്ഷിക്കാനും തുടര്‍ചികിത്സ നല്‍കാനും മികച്ച സൗകര്യമുള്ള സ്ഥലത്തേ ക്ക് മാറ്റാന്‍ തീരുമാനമെടുത്തത്. നിലവില്‍ ബൊമ്മിയാംപടി ക്യാംപ് ഷെഡ്ഡിലെ കൂട്ടി ലാണ് പുലി. ക്യാമ്പ് ഷെഡ്ഡ് വനാതിര്‍ത്തിയിലാണ് പുലിയുടെ ആരോഗ്യസ്ഥിതി വ്യാഴാ ഴ്ച കൂടുതല്‍ മോശമായിരുന്നു. വെള്ളംകുടിക്കുന്നത് കുറഞ്ഞു. ചികിത്സ നല്‍കിയതോ ടെ വെള്ളിയാഴ്ച പുലി ഭക്ഷണം കഴിക്കാനുളള ശ്രമം നടത്തിയിരുന്നു. ആരോഗ്യസ്ഥിതി യില്‍ മാറ്റം കണ്ടതോടെയാണ് ധോണിയിലേക്ക് മാറ്റുന്നത്. പുളിയപ്പതിയില്‍ കഴുത്തില്‍ ഗുരുതര പരിക്കേറ്റ പുലിയെ തിങ്കളാഴ്ചയാണ് വനംവകുപ്പ് പിടികൂടി ചികിത്സിക്കാന്‍ തുടങ്ങിയത്. കടുവയുടെ കടിയേറ്റാണ് കഴുത്തില്‍ മുറിവേറ്റതെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
content copied from mathrubhumi