മണ്ണാര്‍ക്കാട്: മദ്യലഭ്യതയില്ലാത്ത താലൂക്കായ അട്ടപ്പാടിയിലേക്ക് മണ്ണാര്‍ക്കാട് നിന്നും ചുരംവഴി മദ്യക്കടത്ത് വര്‍ധിക്കുന്നു. മദ്യക്കടത്തുമായി ബന്ധപ്പെട്ട് ഒന്നരവര്‍ഷത്തി നിടെ എക്സൈസ് പിടികൂടിയത് 519 ലിറ്റര്‍ മദ്യം. 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്തോളം വാഹനങ്ങളും പിടിച്ചെടുത്തു. 2023 വര്‍ഷം 239 ലിറ്റര്‍ മദ്യവും 2024 ജനുവരി മുതല്‍ ജൂണ്‍ 12വരെ 280 ലിറ്റര്‍ മദ്യവുമാണ് പിടികൂടിയത്. മദ്യക്കടത്തിനെതിരെ മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, റേഞ്ച് ഓഫീസ് വാഹനപരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ഇത്രയും മദ്യശേഖരം പിടികൂടാനായത്. കഴി ഞ്ഞദിവസം അട്ടപ്പാടിയിലേക്ക് ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 48 ലിറ്റര്‍ മദ്യം എക്‌ സൈസ് പിടികൂടിയിരുന്നു.രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

അട്ടപ്പാടിയിലേക്ക് മദ്യക്കടത്തിന് എളുപ്പമാര്‍ഗംകൂടിയാണ് അട്ടപ്പാടിചുരം. മണ്ണാര്‍ക്കാ ട്, കാഞ്ഞിരപ്പുഴ കാഞ്ഞിരം ഭാഗത്തുള്ള ബീവറേജ് ഔട്ട്ലെറ്റുകളില്‍നിന്നാണ് മദ്യം വാങ്ങുന്നത്. നിരവധിതവണ വാങ്ങിസൂക്ഷിക്കുന്ന മദ്യം പിന്നീട് ബൈക്കുകളിലും മറ്റുവാഹനങ്ങളിലുമായി കടത്തുകയാണ് ചെയ്യുന്നത്. ലോഡ് വാഹനങ്ങളിലും മദ്യകു പ്പികള്‍ ഒളിപ്പിച്ചുകടത്തുന്നുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. മദ്യവില്‍പ്പന യ്ക്കായി അട്ടപ്പാടി കേന്ദ്രീകരിച്ച് റാക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ണാര്‍ക്കാട് മേഖലയില്‍നിന്നും എത്തിക്കുന്ന മദ്യം മൂന്നിരട്ടി വിലയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. അട്ടപ്പാടിയില്‍നിന്നും മദ്യംവാങ്ങാനായി മണ്ണാര്‍ക്കാടെത്തുന്നവരുടെ കൈവശം പണം കൊടുത്തുവിടുന്നവരുമുണ്ട്. മദ്യം എത്തിച്ചുനല്‍കിയാല്‍ ഒരുകുപ്പിയ്ക്ക് 100രൂപയി ലധികം ഇവര്‍ക്ക് അധികമായി കമ്മീഷന്‍ ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

വാഹനപരിശോധന ഭയന്ന് മദ്യകുപ്പികള്‍ ചാക്കുകളിലും ബാഗുകളിലുമാക്കി ചുര ത്തിനുസമീപം വനമേഖലയില്‍ സൂക്ഷിക്കുന്നരീതിയുമുണ്ട്. ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയില്ലാത്ത സമയംനോക്കി സൂക്ഷിച്ച മദ്യം കടത്തുകയും ചെയ്യുന്നു. കഴി ഞ്ഞവര്‍ഷം ആനമൂളിക്കടുത്തുനിന്ന് ഉപേക്ഷിച്ചനിലയില്‍ രണ്ടുചാക്കുകളിലായി 90 ലിറ്റര്‍ മദ്യശേഖരമാണ് എക്സൈസ് പിടിച്ചെടുത്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!