കോട്ടോപ്പാടം: മണ്ണാര്‍ക്കാട് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.5ലക്ഷം രൂപ ചിലവഴിച്ച് പണിപൂര്‍ത്തീകരിച്ച പാറക്കല്‍കുളമ്പ് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാ ടനം ചെയ്തു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗം സി.കെ സുബൈര്‍ അധ്യക്ഷനാ യി.കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയം ജനത്തിന് നല്കിയ വാക്കാണ് ഡിവിഷന് മെമ്പര്‍കൂടിയായ ബഷീര്‍ തെക്കന്‍ ഇതോടെ പാലിച്ചത്. വര്‍ഷങ്ങളായി കുടിവെള്ള ക്ഷാമം നേരിടുന്ന പാറക്കല്‍ കുളമ്പിലെ മുപ്പതോളം കുടുംബങ്ങളുടെ ഒരു വലിയ സ്വപ്നമാണ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായത്. ചടങ്ങില്‍ വികെ അലി, കെ. അബു മാസ്റ്റര്‍, വി.കെ.അലി, കെ.അബുമാസ്റ്റര്‍, കെ.ഹമീദ്, ടി.കെ.ബഷീര്‍, വി.കെ.ബഷീര്‍, സുധാകരന് കളരിക്കല്‍, പി.ഉമ്മര്‍, മുനീര്‍ മണ്ണില്‍, സി.കെ.അബു, സി.കെ.ജൈസല്‍, പി.ഇബ്രാഹിം, പി.ഇസ്മായില്‍, ശങ്കരന്‍കുട്ടി, കെ.പി.കോയ തുടങ്ങിയവര്‍ പങ്കെടുത്തു.