പാലക്കാട് : കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സമൂഹാധിഷ്ഠിത വിപണന വിതരണ സംവിധാനം ഒരുക്കുന്ന കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ജില്ലയിലെ ആറ് ബ്ലോക്കുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഹോം ഷോപ്പ് പദ്ധതിയുടെ വ്യാപനത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീം അംഗങ്ങളുടെ യോഗം പാലക്കാട് ഗസ്റ്റ്ഹൗസില്‍ നടന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ കെ ചന്ദ്രദാസ് അധ്യക്ഷനായി. ജൂലൈ ആദ്യവാരത്തോടെ ആറ് ബ്ലോക്കുകളിലും ഹോംഷോപ്പ് പദ്ധതി ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ ഭാഗമായി രണ്ടായിരത്തോളം ഹോംഷോപ്പ് ഉടമകള്‍ക്ക് തൊഴില്‍ നല്‍ കുവാനും അയ്യായിരത്തോളം വരുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് പ്രാദേശിക വിപണി ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുവെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയി ച്ചു. ഫോണ്‍: 0491 2505627.