മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് മേഖലയിലും പരിസരപ്രദേശങ്ങളിലും കാട്ടാനകളിറ ങ്ങി കൃഷിനശിപ്പിച്ചു. വീടുകളുടെ മുറ്റംവഴിയും റോഡിലൂടെയും സഞ്ചരിച്ച കാട്ടാന കള്‍ ജനങ്ങളെ ഭീതിയിലാക്കി. വനപാലകരും ദ്രുതപ്രതികരണ സേനയും ചേര്‍ന്ന് കാട്ടാനകളെ തുരത്തി.
കോട്ടോപ്പാടം പഞ്ചായത്തിലെ മേക്കളപ്പാറയിലാണ് എട്ടംഗ കാട്ടാനസഘമെത്തിയത്. വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജ തൂക്കുവേലിയില്ലാത്ത താന്നിച്ചുവട് വഴിയാണ് കാട്ടാ നകളെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ഇവകളെ കണ്ടമംഗലം ഭാഗത്ത് കണ്ടിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മേക്കളപ്പാറയില്‍ ജനവാസ. ടാപ്പിംങ് തൊഴിലാ ളികള്‍ ആനയെ കണ്ട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവിഴാം കുന്ന് മേഖലയില്‍ പട്രോളിംങ് നടത്തുകയായിരുന്ന ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഗ്രേഡ് വി.രാജേഷിന്റെ നേതൃത്വത്തിലുള്ള ദ്രുതപ്രതികരണ സേനയും തിരുവിഴാംകുന്ന് ഫോ റസ്റ്റ് സ്റ്റേഷനിലെയും പൊതുവപ്പാടം ആന്റി പോച്ചിംഗ് ക്യാംപിലെ വനപാലകരും ഉടന്‍ സ്ഥലത്തെത്തി ആനയെ തുരത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആനകളെ തുരത്തു ന്നതിനിടെ രണ്ട് തവണ വനപാലകര്‍ക്ക് നേരെ തിരിഞ്ഞു. ഭാഗ്യം കൊണ്ടാണ് സേന അംഗങ്ങള്‍ അപായത്തില്‍ നിന്നും രക്ഷപ്പെട്ടത്. അരിയൂര്‍ കണ്ടമംഗലം പൊതുവപ്പാടം റോഡ് മുറിച്ച്കടന്ന ആനക്കൂട്ടത്തെ റബര്‍ തോട്ടങ്ങളിലൂടെ പൊതുവപ്പാടം മലയിലേ ക്കാണ് കയറ്റിവിട്ടത്. തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷിയും കാട്ടാനകള്‍ നശിപ്പിച്ചു. മേക്കളപ്പാറയില്‍ ഐനെല്ലി റംല, ഹുസൈന്‍, തോട്ടാശ്ശേരി ആയിഷക്കുട്ടി, മൊയ്തുപ്പ എന്നിവരുടെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്.
തിരുവിഴാംകുന്നിന് സമീപം മുറിയക്കണ്ണി, മുണ്ടക്കുന്ന്, കാപ്പുപറമ്പ് തുടങ്ങിയ പ്രദേശ ങ്ങളില്‍ ആഴ്ചകളായി കാട്ടനകള്‍ ഭീതിവിതയ്ക്കുകയാണ്. കൃഷികളും നശിപ്പിക്കുന്നു ണ്ട്. മുണ്ടക്കുന്നിലെ തരിശ്, ഏറാടന്‍കുളമ്പ് ഭാഗങ്ങളില്‍ കഴഞ്ഞ മൂന്ന് ദിവസമായി കാട്ടാനകള്‍ തുടര്‍ച്ചയായി എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ തരിശ് ഭാഗത്തെത്തിയ കാട്ടാന ചങ്കരംചാത്ത് അജിത്കുമാര്‍, ശ്രീനിവാസ ന്‍ എന്നിവരുടെ വീടിന്റെ മുന്നിലുള്ള പ്ലാവിലെ ചക്കകളും തിന്നാണ് മടങ്ങിയത്. ആന ശല്ല്യം കാരണം അതിരാവിലെ ടാപ്പിംങിന് ഇറങ്ങാന്‍ തൊഴിലാളികള്‍ മടിക്കുകയാണ്.
തിരുവിഴാംകുന്ന് ഫാമിനകത്ത് തമ്പടിച്ചിട്ടുള്ള രണ്ട് ആനകളാണ് വെള്ളിയാര്‍ കടന്ന് ജനവാസകേന്ദ്രത്തിലേക്കെത്തുന്നത്. കൃഷിനാശംവരുത്തുന്ന ഇവ നാടിന് പേടിയായി മാറി കഴിഞ്ഞു. നാനൂറ് ഏക്കറോളം വരുന്ന ഗവേഷണ കേന്ദ്രത്തിനകത്തെ കാടും ഇതിലുള്ള പനകള്‍, ചക്ക തുടങ്ങിയവയാണ് ആനകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. അടിക്കാട് വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ ആനകളെ ഇവിടെ നിന്നും തുരത്തുന്നജോലി യും വനപാലകര്‍ക്ക് ശ്രമകരമാണ്. മുമ്പ് പുലിയുടെ സാന്നിദ്ധ്യവും സ്ഥിരീകരിക്കപ്പെട്ട ഫാമിനകത്ത് ആനകളെ തുരത്താന്‍ ശ്രമിക്കുന്നത് വന്‍ അപകടത്തിന് ഇടവരുത്തും. കേന്ദ്രത്തിനകത്തുള്ള കാട് വെട്ടണമെന്നും ചുറ്റും ഫെന്‍സിംങ് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നാളുകളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി വൈകുകയാണ്. വനാതി ര്‍ത്തിയില്‍ നടന്നുവരുന്ന സൗരോര്‍ജതൂക്കുവേലി നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്ക ണമെന്ന് മേക്കളപ്പാറ വാര്‍ഡംഗം നിജോ വര്‍ഗീസ് ആവശ്യപ്പെട്ടു.