കോട്ടോപ്പാടം: വിദ്യാര്‍ഥികളില്‍ ചിലര്‍ നേരിടുന്ന പഠനപ്രയാസമകറ്റാന്‍ അക്ഷര തിളക്കം പദ്ധതിയുമായി തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂള്‍. അഞ്ചു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ പഠനപ്രയാസം നേരിടുന്ന കുട്ടികളെ തിരഞ്ഞെടുത്ത് പ്രത്യേ ക പരിശീലനം നല്‍കും. എല്ലാദിവസവും രാവിലെ ആദ്യപിരിയഡില്‍ നിശ്ചിത സമയ മാണ് പരിശീലനം. അധ്യാപിക വി.രജനിയ്ക്കാണ് പദ്ധതിയുടെ ചുമതല. കഴിഞ്ഞ വര്‍ഷം ശനിയാഴ്ചകളില്‍ നടത്തിയിരുന്ന പദ്ധതിയാണിത്. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ പദ്ധതിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി. റിട്ടയേര്‍ഡ് അധ്യാപിക പി.ജ്യോതി മുഖ്യാതിഥിയായിരുന്നു. എസ്.ആര്‍.ജി. കണ്‍വീനര്‍ ബിന്ദു. പി.വര്‍ഗീസ്, മാനേജര്‍ സി.പി.ഷിഹാബുദ്ദീന്‍, പി.അബ്ദുള്‍ കരീം, സ്റ്റാഫ് സെക്രട്ടറി സി. കെ.റൈഹാനത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ബാലവേലദിനവുമായി ബന്ധപ്പെട്ട് എസ്.എന്‍. ടി.ടി.ഐയിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പോസ്റ്റര്‍ പ്രകാശനവും നടത്തി.