പാലക്കാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 2024-25 അധ്യയന വര്‍ഷം വടകരപതി ഗ്രാമ പഞ്ചായത്തി ലെ മലമ്പതി കോളനിയില്‍ (1), പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ മല്ലന്‍ച ള്ള കോളനി (1), കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ വൈറ്റിലചോല കോളനി (1), മലമ്പുഴ ഗ്രാമപഞ്ചായത്തിലെ അയ്യപ്പന്‍പൊറ്റ കോളനി (1), പുതുശ്ശേരി ഗ്രാമപഞ്ചായ ത്തിലെ ചെല്ലാന്‍കാവ് കോളനിയില്‍ (1), പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ മുല്ലക്കര കോളനി (1), കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ പാളമല കോളനി (1), തെങ്കര ഗ്രാമ പഞ്ചായത്തിലെ ആനമൂളി കോളനി (1) എന്നീ പട്ടികവര്‍ഗ്ഗ കോളനികള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും, പ്രത്യേകം ട്യൂഷന്‍ സംവിധാനം ഒരുക്കുന്നതിനും, സര്‍വ്വോപരി പട്ടികവര്‍ഗ്ഗ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടു ത്തുന്നതിനുമായുള്ള പഠന മുറികളിലേക്ക് ഫെസിലിറ്റേറ്ററെ പ്രതിമാസം 15,000/ രൂപ ഹോണറേറിയത്തിന് നിയമിക്കുന്നു. താല്‍പര്യമുള്ള പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ ക്ക് അപേക്ഷിക്കാം. ബി.എഡ്, ടി.ടി.സിയാണ് യോഗ്യത.നിര്‍ദിഷ്ട യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം, ബിരുദം, പ്ലസ് ടു യോഗ്യതയുള്ളവരെയും പരിഗ ണിക്കും. അപേക്ഷ ജൂണ്‍ 25ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുക ളുടെ പകര്‍പ്പ് എന്നിവ സഹിതം പാലക്കാട് പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, പാലക്കാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് , ചിറ്റൂര്‍, കൊല്ലങ്കോട് എന്നീ ഓഫീസുകളില്‍ അപേ ക്ഷ നല്‍കാം. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് മുന്‍ഗ ണന നല്‍കുമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 9496070366(പാലക്കാട്),9496070367(ചിറ്റൂര്‍),9496070399(കൊല്ലംകോട്) എന്നി നമ്പറുകളില്‍ ബന്ധപ്പെടുക.