അഗളി: ഷോളയൂര്‍ പുളിയപ്പതിയിലെ കൃഷിയിടത്തില്‍ പരിക്കേറ്റ അവശനിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ആരോഗ്യനിലയില്‍ പുരോഗതി. മുക്കാലി വനം ഐ. ബിക്ക് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ കൂട്ടിലാണ് പുലി കഴിയുന്നത്. ചികിത്സ നല്‍കുന്നതിനായി വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് എബ്രഹാം സ്ഥല ത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മരുന്നും ഗ്ലൂക്കോസും നല്‍കിയിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശാ നുസരമുള്ള ചികിത്സാപ്രവര്‍ത്തനങ്ങള്‍ക്കായി വനപാലകരെ നിയോഗിച്ചിട്ടുണ്ട്. പുലി ആളുകളെ കാണുമ്പോള്‍ പ്രതികരിക്കുന്നുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറയു ന്നു. പുലിയുടെ കഴുത്തിലും ശരീരത്തിന്റെ പലഭാഗങ്ങളിലുമാണ് മുറിവുകളുള്ളത്. പരിക്കേറ്റ അവശനായ അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെ തിങ്കാളാഴ്ച രാവിലെയോടെ യാണ് കൃഷിയിടത്തില്‍ പ്രദേശവാസികള്‍ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ദ്രുതപ്രതിക രണസേനയെ വിവരം അറിയിച്ചു. ഇവരെത്തിയാണ് പുലിയെ വലയിലാക്കി മുക്കാലി യിലെത്തിച്ചത്. ആരോഗ്യംവീണ്ടെടുത്ത ശേഷം സൈലന്റ്‌വാലി വനത്തില്‍ തുറന്ന് വിടാനാണ് വനംവകുപ്പിന്റെ നീക്കം.