മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ മതിയായ ജീവനക്കാരി ല്ലാത്തതിനാല്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് ജോലിഭാരമേറുന്നു. ഡ്രൈവര്‍മാരുടെ എട്ടും കണ്ടക്ടര്‍മാരുടെ അഞ്ചും ഒഴിവുകളാണ് മാസങ്ങളായി നികത്തപ്പെടാതെ കിട ക്കുന്നത്. മറ്റുജീവനക്കാര്‍ അധികഡ്യൂട്ടിയെടുക്കുന്നതു കൊണ്ട് ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ മുടക്കമില്ലാതെ പോകുന്നു. അതേസമയം അനുവദിക്കപ്പെട്ട അവധിപോ ലുമെടുക്കാതെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ബുദ്ധിമുട്ടിലാണ്. അധ്യയന വര്‍ഷാരം ഭത്തിന് പുറമെ മഴക്കാലം കൂടി വരുന്നതോടെ അട്ടപ്പാടിയിലേക്ക് സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരുടെ ജോലി ഏറെ ശ്രമകരമാകും.
28 സര്‍വീസുകളാണ് പ്രതിദിനം ഡിപ്പോയില്‍ നിന്നുള്ളത്. ഇതിന് 62 വീതം ഡ്രൈവര്‍മാ രും കണ്ടക്ടര്‍മാരും വേണം. എന്നാല്‍ 57 കണ്ടക്ടര്‍മാരും 54 ഡ്രൈവര്‍മാരുമാണ് ഉള്ളത്. വാഹനങ്ങളുടെ പാര്‍ട്സുകളും മറ്റും എടപ്പാളില്‍ നിന്നും കൊണ്ടുവരുന്നതിനും വാഹന ങ്ങള്‍ മാറ്റിയിടാനുമെല്ലാം ഡ്രൈവര്‍മാരില്ലാത്ത അവസ്ഥയാണ്. 32 ബസുകളാണ് ഡി പ്പോയിലുള്ളത്. ഇതില്‍ മൂന്നെണ്ണം സൂപ്പര്‍ഫാസ്റ്റ് ബസാണ്. ഇവ തിരുവനന്തപുരത്തേ ക്കാണ് സര്‍വീസ് നടത്തുന്നത്. കോയമ്പത്തൂരിലേക്ക് രണ്ടും ആലപ്പുഴയിലേക്ക് ഒന്നും ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. കോഴിക്കോട്, ഒറ്റപ്പാലം വഴി ഗുരു വായൂര്‍ എന്നിവടങ്ങളിലേക്കും ഓര്‍ഡിനറി സര്‍വീസുണ്ട്. ബാക്കിയുള്ള ഓര്‍ഡിനറി ബസുകള്‍ അട്ടപ്പാടി, എടത്തനാട്ടുകര, തിരുവിഴാംകുന്ന്, കോങ്ങാട് മേഖലയിലേക്കാ ണുള്ളത്. അട്ടപ്പാടിയിലേക്ക് മാത്രം 14 സര്‍വീസുകളുണ്ടെന്ന് കണ്‍ട്രോളിംങ് ഇന്‍സ്പെ ക്ടര്‍ പറഞ്ഞു.
കാലപ്പഴക്കം ചെന്ന ബസുകളാണ് ഡിപ്പോയിലധികവും. സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് ഏഴു വര്‍ഷത്തോളം പഴക്കമുണ്ട്. മറ്റു ബസുകള്‍ പത്ത് വര്‍ഷത്തോളം പഴക്കം വരും. കാലപ്പഴക്കമുള്ള ഓര്‍ഡിനറി ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ അനുവദിക്കണ മെന്ന് കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചെങ്കിലും പരിഹാര നടപടികള്‍ വൈകുകയാണ്.