മണ്ണാര്‍ക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ നിഷ്പ്രഭമാക്കി തക ര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യസഖ്യം. ബിജെപിയുടേയും എന്‍ഡിഎയുടേുയം അനായസ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതെങ്കിലും വോട്ടെണ്ണല്‍ ആരംഭിച്ച് നാലര മണിക്കൂര്‍ പിന്നിടുമ്പോഴും ഇന്ത്യസഖ്യം വിട്ടുകൊടുക്കാതെ പൊരുതുന്നതാണ് കാഴ്ച. ഇടയ്ക്ക് എന്‍ഡിഎയെ ഞെട്ടിച്ച് മുന്നിലെത്തിയ ഇന്ത്യ സഖ്യം കൃത്യമായ ഇടവേളകളി ല്‍ എന്‍ഡിഎയ്‌ക്കൊപ്പമെത്തി. നിലവില്‍ ലീഡ് നിലയില്‍ കേവലഭൂരിപക്ഷം കടന്ന് മുന്നിലാണെങ്കിലും ലീഡ് നില അടിക്കടി മാറിമറിയുന്നത് അവരെ ആശങ്കപ്പെടുത്തു ന്നുണ്ട്. ഭരണം പിടിക്കാന്‍ ആകെ 272 സീറ്റുകളാണ് വേണ്ടത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ എന്‍ഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നുവെങ്കിലും പിന്നീട് ശക്ത മായി തിരിച്ചുവന്നാണ് ഇന്ത്യ സഖ്യം സാന്നിധ്യം അറിയിച്ചത്.ഒരുവേള ഇരു മുന്നണി കളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എന്‍ഡിഎ മുന്നില്‍ കയറി. 2014ന് ശഷം ഇതാദ്യമായി കോണ്‍ഗ്രസ് 100 സീറ്റുകളില്‍ ലീഡ് പിടിച്ചു. വരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഘട്ടത്തില്‍ പിന്നില്‍ പോയെങ്കിലും പിന്നീട് മുന്നിലെ ത്തി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് ഒരു ഘട്ടത്തില്‍ ആറായിരത്തോ ളം വോട്ടുകളുടെ അപ്രതീക്ഷിത ലീഡ് നേടിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുല്‍ കഴിഞ്ഞ തവണ മത്സരിച്ചുതോറ്റ അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇത്തവണ മുന്നിലാണ്.ഇവിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്നിലാണ്. 2019ല്‍ എന്‍ഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എന്‍ഡിഎ 350 സീറ്റിലധി കം നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങള്‍ എന്‍ഡിഎ 400 കടക്കു മെന്നും പറയുന്നു. 44 ദിവസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയാണ് അവസാനഘട്ടത്തി ലെത്തിയിരിക്കുന്നത്. ഏപ്രില്‍ 19ന് ആയിരുന്നു ആദ്യഘട്ടവോട്ടെടു പ്പ്. കഴിഞ്ഞ ഒന്നിന് അവസാനഘട്ടം നടന്നു.
കടപ്പാട് : മലയാള മനോരമ