മണ്ണാര്‍ക്കാട്: ഹോട്ടല്‍മേഖലയില്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്കായി ചുരുങ്ങിയ സമയത്തില്‍ മികച്ച പഠനവും പ്രായോഗിക പരിശീലനവുമൊരുക്കി മണ്ണാര്‍ക്കാട് ഐ. ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷനില്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംങ് സയന്‍സ് കോഴ്‌സിലേക്ക് അഡ്മിഷന്‍ തുടരുന്നു. പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്കും അതി ന് മുകളില്‍ യോഗ്യതയുള്ളവര്‍ക്കും ഉടന്‍ ഒരു പ്രൊഫണല്‍ കോഴ്‌സ് പഠിക്കാന്‍ താത്പ ര്യമുള്ളവര്‍ക്ക് മികച്ച ഒരു സ്‌പെഷലൈസഷനാവും ഈ ഈ കോഴ്‌സെന്ന് ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രിന്‍സിപ്പല്‍ പ്രമോദ്.കെ.ജനാര്‍ദ്ദനന്‍ പറഞ്ഞു.

വിവിധ മേഖലകളില്‍ അനന്തസാധ്യതയുള്ള പഠന ശാഖകൂടിയാണിത്. എളുപ്പത്തില്‍ മികവുറ്റ തൊഴില്‍ ലഭിക്കാന്‍ തൊഴില്‍നൈപുണ്യം കൂടിയേതീരൂ.ഒരു ഹോട്ടലോ മറ്റെ തെങ്കിലും ഹോസ്പിറ്റാലിറ്റി സ്ഥാപനമോ ഫലപ്രദമായി കൈകാര്യം ചെയ്യാനും പ്രവര്‍ ത്തിപ്പിക്കാനുമുള്ള വൈദഗ്ദ്ധ്യമാണ് കോഴ്‌സിലൂടെ നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നേറ്റീവ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ട്രെയിനിംങ് കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട്ടെ ഏറ്റവും നല്ല പ്രൊഷണല്‍ ട്രെയിനിംങ് കോ ളജാണ് ഐ.ടി.എച്ച്.ഇന്‍സ്റ്റിറ്റിയൂഷന്‍. പുതിയകാലത്തേക്ക് വേണ്ട ഹോസ്പിറ്റാലിറ്റി പ്രൊ ഫഷണലുകളെയാണ് ഐ.ടി.എച്ച്. വാര്‍ത്തെടുക്കുന്നത്. ഹോട്ടല്‍മേഖലയില്‍ തൊഴില്‍ നേടാനും സംരഭകനാവാനും വേണ്ട അറിവും വൈദഗ്ദ്ധ്യവും നല്‍കിയാണ് വിദ്യാര്‍ഥി കളെ സജ്ജമാക്കുന്നത്.

ഡിപ്ലോമ ഇന്‍ ഹോട്ടല്‍മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംങ് സയന്‍സില്‍ നാല് വിഭാഗങ്ങ ളിലായാണ് പഠനം. ഷെഫ് ആകുന്നതിന് പ്രൊഡക്ഷന്‍ അഥവാ ഭക്ഷണം തയ്യാറാക്കല്‍, സര്‍വീസ് മാനേജ്‌മെന്റ്, അക്കോമഡേഷന്‍ ഓപ്പറേഷന്‍, ഫ്രണ്ട് ഓഫിസ് മാനേജ്‌മെന്റ് എന്നിവയിലാണ് പഠനവും പരിശീലനവും. പ്ലസ്ടു പാസായവര്‍ക്കും അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും ഈ കേഴ്‌സില്‍ ചേരാം. ആരോഗ്യകരമായ പഠനാ ന്തരീക്ഷമാണ് പ്രത്യേകത. വിദഗ്ദ്ധരായ അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍ കുന്നത്. സ്വന്തമായി പ്രാക്ടിക്കല്‍ ലാബ് സ്ഥാപനത്തിനുണ്ട്. 12 മാസമാണ് കോഴ്‌സിന്റെ കാലാവധി. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതാണ് ഫീസ് ഘടന. ഭാവിയെ സദൃ ഢമാക്കി വിദ്യാര്‍ഥികളില്‍ വൈദഗ്ദ്ധ്യവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതര ത്തിലാണ് സിലബസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

പഠനത്തിന് ശേഷം ദക്ഷിണേന്ത്യയിലെ സ്റ്റാര്‍ ഹോട്ടലുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരി ശീലനത്തിന് അവസരം ഒരുക്കുമെന്നും നൂറ് ശതമാനം ജോലി ഉറപ്പാക്കുമെന്നും പ്രിന്‍ സിപ്പല്‍ പ്രമോദ്.കെ.ജനാര്‍ദ്ദനന്‍ പറഞ്ഞു. കുതിച്ചുയരുന്ന ഹോട്ടല്‍വ്യവസായ മേഖല യില്‍ ആവേശകരവും പ്രതിഫലദായകവുമായ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആലോ ചനക്കിടയില്ലാതെ ഈ കേഴ്‌സ് തെരഞ്ഞടുക്കാം. ഈ മേഖലയിലെ പുതിയ പ്രവണതക ള്‍ കണ്ടെത്തി സ്വന്തമായി സംരഭം തുടങ്ങാനും സാധിക്കും. ഹോട്ടല്‍മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി ഹോട്ടലുകള്‍, ഇവന്റ്മാനേജ്‌മെന്റ് പോലുള്ള സംരഭം തുടങ്ങി ജീവിതവിജയം കണ്ടെത്തിയവര്‍ നിരവധിയാണ്. നാട്ടിലും ദുബായ് പോലെയുള്ള വിദേ ശരാജ്യങ്ങളില്‍ ജോലി ചെയ്യുകയും സ്വന്തമായി സംരഭം നടത്തുന്നവരും ഐടിഎച്ചി ന്റെ മുന്‍വിദ്യാര്‍ഥികളായുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡ്മിഷന് 8593989896, 95625 89896 എന്നീ നമ്പറുകളില്‍ വിളിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!