മണ്ണാര്‍ക്കാട് : ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന മഴക്കാല ജന്യരോഗങ്ങള്‍ ഒഴിവാക്കുന്നതിനും വ്യാപനം തടയുന്നതിനുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണ്‍ എന്ന പരിശോധനാ പരിപാടി ശക്തമാ ക്കാന്‍ തീരുമാനിച്ചതായി ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. എല്ലാ ഭക്ഷ്യ വ്യാപാരികളും ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും കരസ്ഥമാക്കണം. ഭക്ഷണ ശാലകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളം, തിളപ്പിച്ചാറിയതോ/ ഫില്‍റ്റര്‍ സംവിധാനം ഉള്ളതോ ആയിരിക്കണം. സ്ഥാപനത്തില്‍ പെസ്റ്റ് കണ്‍ട്രോള്‍ പരിശോധന കള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. ഭക്ഷ്യ അസംസ്‌ക്യത വസ്തുക്കള്‍ സ്റ്റോര്‍ റൂമുകളില്‍ അടച്ച് സൂക്ഷിക്കണം. സ്ഥാപനത്തില്‍ എലികള്‍/ക്ഷുദ്രജീവികള്‍ എന്നിവ പ്രവേശി ക്കാന്‍ പാടുള്ളതല്ല. തട്ടുകടകളില്‍ ഹെല്‍ത്ത്കാര്‍ഡ് (മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടി ഫിക്കറ്റ്) ഉള്ള ജീവനക്കാരെ മാത്രമേ ജോലിക്ക് നിയോഗിക്കാവു. ആറു മാസത്തിലൊ രിക്കല്‍ പരിശോധിച്ച കുടിവെള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!