അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ബസാര്‍ പ്രവര്‍ത്തനമാരംഭിച്ചു. മണ്ണാര്‍ക്കാട് അസി.രജിസ്ട്രാര്‍ ഉദ്ഘാടനം ചെയ്തു. 20 മുതല്‍ 40 ശതമാനം വരെ വിലകുറവിലാണ് സ്‌കൂള്‍ സാമഗ്രികള്‍ വിറ്റഴിക്കുന്നതെന്നും ഇത്തരം സ്ഥാപനങ്ങള്‍ സഹകരണസ്ഥാപനങ്ങള്‍ക്ക് മുതല്‍കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ.സുദര്‍ശനകുമാര്‍ ആദ്യവില്‍പന നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് റംഷീക്ക് മാമ്പറ്റ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.പി.സുഗതന്‍, സംഘം സെക്രട്ടറി ഒ.വി.ബിനീഷ്, സംഘം ഡയറക്ടര്‍മാരായ യു.അരവിന്ദാക്ഷന്‍, ബാബുമൈക്രോടെക്, എം.ടി.സൗമ്യ, പി. സിന്ധുമോള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.മുസ്തഫ, പി.രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!