കാഞ്ഞിരപ്പുഴ : പരിസ്ഥിതി സംവേദക പ്രദേശങ്ങളുടെ (ഇ.എസ്.എ) ഭൂപടത്തില്‍ ജന വാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി പുതിയ ഭൂപടം അതിവേഗം സമര്‍പ്പി ക്കാനുള്ള നടപടികളില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചാ യത്ത് കര്‍ഷകരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് സതി രാമരാജന്‍ ഉദ്ഘാടനം ചെയ്തു. പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ ഭേദഗതി വരുത്തിയ മാപ്പ് ശനിയാഴ്ച തന്നെ പരിസ്ഥിതി വകുപ്പിന് നല്‍കാനുള്ള ശ്രമങ്ങളാണ് പഞ്ചായത്ത് നടത്തുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. പരി സ്ഥിതി സംവേദക പ്രദേശങ്ങളുടെ ഭൂപടവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ പരിസ്ഥിതി വകുപ്പ് പുതുക്കിയ ഭൂപടം പഞ്ചായത്തുകള്‍ക്ക് കൈമാറിയിരുന്നു. കൃഷി യിടങ്ങളും ജനവാസ മേഖലകളും ഒഴിവാക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്തുകളേയും ചുമതലപ്പെടുത്തിയിരുന്നു. കര്‍ഷകന്റെ ജീവനോപാധിയായ കൃഷിയിടങ്ങള്‍ ഒഴി വാക്കി മാത്രമേ അന്തിമഭൂപടത്തിന് അംഗീകാരം നല്‍കാവൂയെന്ന് കര്‍ഷക സംഘട നയായ കിഫ ജില്ലാ പ്രസിഡന്റ് സണ്ണികിഴക്കേക്കര ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ധീഖ് ചെപ്പോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.പ്രദീപ്, ഷിബി കുര്യന്‍, മിനിമോള്‍, സെക്രട്ടറി പ്രസന്നകുമാര്‍, ജോമി മാളിയേക്കല്‍, വിന്‍ സെന്റ് ഇലവുങ്കല്‍, അനീഷ് വര്‍ഗീസ്, വികാസ് ജോസ്, ജിമ്മിച്ചന്‍ വട്ടവനാല്‍ എന്നിവര്‍ പങ്കെടുത്തു
