മണ്ണാര്‍ക്കാട്: ചികിത്സ തേടിയെത്തിയ വയോധികനെ സംരക്ഷിക്കാനാളില്ലാത്തതിനാ ല്‍ അഗതി മന്ദിരം ഏറ്റെടുത്തു. കാഞ്ഞിരപ്പുഴ ഇയ്യമ്പലം ചേട്ടന്‍പ്പടിയിലെ രാമലിങ്ക ത്തെ (88)യാണ് കോഴിക്കോട് വെളളിമാട്കുന്നിലെ ഉദയം അഗതി മന്ദിരം ഏറ്റെടുത്തത്. കാഞ്ഞിരപ്പുഴയില്‍ അവശനിലയില്‍ കിടന്നിരുന്ന രാമലിങ്കത്തെ സമീപത്തുള്ളവര്‍ 108 ആംബുലന്‍സ് വിളിച്ചാണ് കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ ത്തിച്ചത്. തുടര്‍ന്ന് സംരക്ഷിക്കുന്നതിനൊ തിരിച്ചുകൊണ്ടുപോവുന്നതിനൊ ആരും വരാത്തതിനാല്‍ രാമലിങ്കത്തിന്റെ ആവശ്യപ്രകാരം അഗതി മന്ദിരത്തെ ബന്ധപ്പെടു കയായിരുന്നു. കഴിഞ്ഞ ആഴ്ച്ച ഓട്ടോ ഇടിച്ചാണ് നെറ്റിയിലുളള മുറിവെന്നും ഇടിച്ച ഓട്ടോ നിര്‍ത്താതെ പോയെന്നും രാമലിങ്കം പറയുന്നു. ഇന്നലെ വൈകിട്ടോടെ താലൂക്ക് ആശുപത്രിയില്‍ നിന്നും രാമലിങ്കത്തെ കോഴിക്കോട്ടെ അഗതി മന്ദിരത്തിലേക്ക് കൊണ്ടുപോയി.
