മണ്ണാര്‍ക്കാട്: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹക രണ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന് ജനകീയ സംഘാടകസമിതി നല്‍കുന്ന യാത്രയയപ്പ് 27ന് നടക്കും. മണ്ണാര്‍ക്കാട് അരകുറുശ്ശി ക്ഷേത്ര മൈതാനിയില്‍ വൈകീട്ട് മൂന്നിന് സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാട കസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൃഷി മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയാകും. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാകും. സഹക രണവകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറി ക്കല്‍, കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി, ഇ.എന്‍. സുരേഷ് ബാബു, കെ.പി. സുരേഷ് രാജ്, നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, സ്ഥാപക പ്രസിഡന്റ് എം. ഉണ്ണീന്‍ എന്നിവര്‍ സംസാരിക്കും. മുന്‍ ജനപ്രതിനിധികള്‍, വിവിധ തദ്ധേശജനപ്രതി നിധികള്‍, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സഹകരണവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഗായകന്‍ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്നും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ പി.എന്‍.മോഹനന്‍, ടി.ആര്‍. സെബാസ്റ്റ്യന്‍, എസ്.അജയ കുമാര്‍, റഷീദ് ബാബു, പി.കെ.മോഹന്‍ദാസ്, പി.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
