മണ്ണാര്‍ക്കാട് :  കോട്ടേപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പ് പ്രദേശത്തേക്കെത്തിയ കാട്ടു കൊമ്പനെ മണിക്കൂറുകള്‍ നീണ്ടശ്രമത്തിനൊടുവില്‍ വനപാലകര്‍ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിട്ടു. കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് കൂടുതലായി എത്താതിരിക്കാന്‍ വനപാലകര്‍ കാണിച്ച ജാഗ്രതയും ഇടപെടലും വനയോരഗ്രാമത്തിന് തുണയായി. കാര്യമായ കൃഷിനാശമുണ്ടാക്കിയിട്ടില്ലെന്നാണ് വിവരം. എന്നാല്‍ കരടിയോട് ഭാഗത്ത് നിര്‍മാണം നടക്കുന്ന സൗരോര്‍ജ തൂക്കുവേലി മരം തള്ളിയിട്ട് ആന തകര്‍ത്തിട്ടുണ്ട്.

മൂന്ന് ദിവസം മുമ്പ് പള്ളാട് വെച്ചാണ് കൊമ്പനാനേയും ഒപ്പം മോഴയാനയേയും ആദ്യം കണ്ടത്. പിന്നീട് മുപ്പതേക്കര്‍, കോട്ടാനി, പാണക്കാട്, ചെന്നേരിക്കുന്ന്, മണ്ണാത്തി എന്നി വടങ്ങളിലും ആനകളെത്തി. ഈ ഭാഗങ്ങളില്‍ ജനവാസമുണ്ട്.  ചൊവ്വാഴ്ച ആനകളെ ചെന്നേരിക്കുന്ന് ഭാഗത്ത് നിന്ന് സൈലന്റ് വാലി ബഫര്‍സോണിലേക്ക് തുരത്തിയിരു ന്നു. എന്നാല്‍ കൊമ്പന്‍ ഇന്നലെ വീണ്ടും കാടിറങ്ങിയെത്തി. മേലേക്കളം മണ്ണാത്തി ഭാഗത്താണ് രാവിലെയോടെ വനപാലകര്‍ ആനയെ കണ്ടത്. ഇതേതുടര്‍ന്ന്് കാട്ടാനയെ സൈലന്റ്‌വാലിയിലെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ്് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

മണ്ണാര്‍ക്കാട്, അഗളി ദ്രുതപ്രതികരണ സേന അംഗങ്ങള്‍, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ എന്നിവരടങ്ങുന്ന സംഘം ഉച്ചയ്ക്ക് 12.30ഓടെ മണ്ണാത്തി ഭാഗത്ത് നിന്നും ദൗത്യമാരംഭിച്ചു. സഹായത്തിനായി പ്രദേശവാസികളുമെത്തിയിരുന്നു. റബര്‍തോട്ടങ്ങളിലൂടെയടക്കം ആനയെ ഓടിച്ച് കാട്ടിലേക്ക് കയറ്റുന്ന ജോലി ശ്രമകരമാ യിരുന്നു. പടക്കം പൊട്ടിച്ചും, പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ചുമാണ് ആനയെ തുരത്തി യത്. വൈകിട്ട് നാലരയോടെ ആനഉള്‍വനത്തിലേക്ക് കയറിയെന്ന് വനപാലകര്‍ അറി യിച്ചു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാര്‍, സെ ക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം.ജഗദീഷ്, മണ്ണാര്‍ക്കാട് ആര്‍.ആര്‍.ടി ഡെപ്യുട്ടി ഫോറസ്റ്റ് റെയഞ്ച് ഓഫിസര്‍ (ഗ്രേഡ്) വി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ 35 പേരടങ്ങുന്ന സംഘം ചേര്‍ന്നാണ് ആനയെ തുരത്തിയത്. ആന കാടിറങ്ങുന്നുണ്ടെയെന്നത് നിരീക്ഷി ക്കുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!