കാഞ്ഞിരപ്പുഴ: നവീകരണം നടക്കുന്ന ചിറയ്ക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡില്‍ കാ ഞ്ഞിരം ടൗണില്‍ ചോദ്യചിഹ്നമായി പഴയകുഴല്‍കിണര്‍. വീതി കൂട്ടിയ റോഡ് പൂട്ടു കട്ടവിരിച്ച് മനോഹരമാക്കിയപ്പോള്‍ കുഴല്‍കിണര്‍ റോഡിലായി. മുന്‍പ് റോഡിന്റെ അരുകിലായിരുന്നു ഇത്. ഇപ്പോള്‍ നടപ്പാതയില്‍ നിന്നും വിട്ട് റോഡിനകത്തായി. വാഹനയാത്രയ്ക്ക് അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്. അരയാള്‍ പൊക്കത്തിലുള്ള ഇതിന്റെ ഇരുമ്പുഭാഗം പകല്‍സമയങ്ങളില്‍ ശ്രദ്ധയില്‍പ്പെടും. എന്നാല്‍ രാത്രിയില്‍ വാഹനയാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടേക്കില്ല. അരികുചേര്‍ന്ന് പോകുന്ന വാഹനങ്ങള്‍ ക്കാണ് ഏറെയും വെല്ലുവിളിയാവുക. ഇതുമാറ്റാന്‍ ബന്ധപ്പെട്ട അധികൃതരും തയ്യാറാ യിട്ടില്ല. റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായാണ് കാഞ്ഞിരം ടൗണിലും റോഡ് വീതി കൂട്ടിയത്. മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് റോഡ് തകര്‍ച്ചയ്ക്കും യാത്രാ ദുരിതത്തിനും വഴിവെക്കുന്നത് പരിഹരിക്കാനാണ് ഇവിടെ കട്ടവിരിച്ചത്. എന്നാല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായപ്പോഴാണ് കുഴല്‍കിണറിന്റെ നില്‍പ്പ് റോഡിലായത്. അപകടസാധ്യത കണക്കിലെടുത്ത് കിണര്‍ മൂടുകയോ അല്ലെങ്കില്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
