പാലക്കാട് : കൊല്ലങ്കോടിന് സമീപം നെന്‍മേനിയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലികുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് ബുധ നാഴ്ച രാവിലെ പുലിയെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പുലിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കമ്പിവേലിയില്‍ കുടുങ്ങിയത്. രണ്ട് വര്‍ഷം മുമ്പും പ്രദേശത്ത് പുലി വന്നിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കാമറയടക്കം സ്ഥാപിച്ചെങ്കിലും ഒരു മാസത്തോളം പുലിയുടെ സാന്നിദ്ധ്യം പ്രദേശത്ത് ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തൊട്ടടുത്ത പ്രദേശത്ത് പുലിയെ കണ്ടിരുന്നതായാണ് പറയപ്പെടുന്നത്. മയക്കുവെടിവെച്ച് പുലിയെ പിടികൂടി സ്ഥലത്ത് നിന്ന് നീക്കി ചികിത്സ നല്‍കാനാണ് വനംവകുപ്പിന്റെ നീക്കം.