വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു
മണ്ണാര്‍ക്കാട് : വിജയകരമായ കരിയര്‍ പടുത്തുയര്‍ത്തി ജീവിതം സുഭദ്രമാക്കാന്‍ പ്രൊഫ ഷണല്‍ കോഴ്സുകളിലേക്ക് വിദ്യാര്‍ഥികളെ പഠനത്തിന് ക്ഷണിച്ച് മണ്ണാര്‍ക്കാട് ഐ.ടി. എച്ച്. ഇന്‍സ്റ്റിറ്റിയൂഷന്‍. വളരെയധികം ഡിമാന്‍ഡും എക്കാലവും നിലനില്‍ക്കുന്നതു മായ ഹോട്ടല്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, നഴ്സിങ്, ഫാര്‍മസി, ലാബ് ടെക്നീഷ്യന്‍ എന്നീ കോഴ്സുകളിലേക്കാണ് ഈ അധ്യയനവര്‍ഷ ത്തെ പ്രവേശനം തുടരുന്നത്.
സങ്കീര്‍ണമായ പഠനവിഷയങ്ങളില്ലാതെ മികച്ച കരിയറിന് വഴിയൊരുക്കുന്നതും ഒന്ന്, രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന കോഴ്സുകളാണിവ. സ്വദേശത്തും വിദേശ ത്തും ഏറെ ജോലിസാധ്യത ഉള്ളവയുമാണ്. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ബിരുദം, ബിരുദാനന്തരം ബിരുദം എന്നിവയാണ് യോഗ്യത. സാധാരണക്കാരന് താങ്ങാ വുന്ന തരത്തില്‍ കുറഞ്ഞ ഫീസ് നിരക്കാണ് കോഴ്സുകള്‍ക്കുള്ളതെന്ന് പ്രിന്‍സിപ്പല്‍ പ്രമോദ്.കെ.ജനാര്‍ദ്ദനന്‍ പറഞ്ഞു. സൗഹൃദമായ പഠനാന്തരീക്ഷമാണ് മറ്റൊരു പ്രത്യേ കത. വിദഗ്ദ്ധരും പരിചയസമ്പന്നരുമാണ് ഇവിടുത്തെ ഫാക്കല്‍റ്റികള്‍. വിദ്യാര്‍ഥിക ളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനായി മോട്ടിവേഷന്‍, വ്യക്തിത്വ വികസന ക്ലാസു കളും നല്‍കുന്നു. പഠനശേഷം പരിശീലനവും ജോലിയും സ്ഥാപനം ഉറപ്പുനല്‍കുന്നു.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നേറ്റീവ് സ്‌കില്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് ട്രെയിനിംങ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ മൂല്യവത്തായ വിദ്യാഭ്യാസം നല്‍കി വിദ്യാര്‍ഥിയുടെ ജീവിതം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യമാണ് മുന്നോട്ടുവെയ്ക്കുന്നത്. പ്രൊഫഷനല്‍ കോഴ്സുകള്‍ പഠിച്ചയാള്‍ മറ്റു ഉദ്യോഗാര്‍ഥികളി ല്‍ നിന്നും വ്യത്യസ്തരായിരിക്കും. പ്രതിസന്ധികളെ സമര്‍ത്ഥമായും ക്രിയാ ത്മകമായും കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളവരായിരിക്കും. സുഭദ്രമായ ജോലിയിലൂടെ ജീവിത വും സുരക്ഷിതമാകും. വിനോദസഞ്ചാരം, ആതുര സേവനം, ഹോട്ടല്‍ വ്യവസായം എന്നീ മേഖലകളില്‍ ഗ്ലാമര്‍ കരിയര്‍ പടുത്തുയര്‍ത്താനുള്ള അവസരമാണ് ഐ. ടി.എച്ച് ഒരുക്കുന്നതെന്ന് പ്രമോദ്.കെ.ജനാര്‍ദ്ദനന്‍ പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റി യൂഷനില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവരില്‍ പലരും ഇന്ത്യക്ക് അകത്തും പുറത്തു മായി ജോലി ചെയ്തുവരുന്നു.സംരഭകരായവരും മുന്‍വിദ്യാര്‍ഥികൂട്ടത്തിലുണ്ട്. മണ്ണാര്‍ ക്കാട് കോടതിപ്പടി, എ.ആര്‍.പ്ലാസയില്‍ രണ്ടാം നിലയിലാണ് ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റിയൂ ഷന്‍ പ്രവര്‍ത്തിക്കുന്നത്. അക്കാദമികമായും പ്രയോഗികമായും ഉയര്‍ന്ന നിലവാരമുള്ള വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഐ.ടി.എച്ച്. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ വാതിലുകള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നു. അഡ്മിഷന് 8593989896, 9562589896 എന്നീ നമ്പറുകളില്‍ വിളിക്കുക.