മണ്ണാര്‍ക്കാട് : കാലാവസ്ഥാ വ്യതിയാന വകുപ്പ് പുറത്തിറക്കിയ പരിസ്ഥിതി സംവേദക പ്രദേശങ്ങളുടെ (ഇ.എസ്.എ) ഭൂപടത്തില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍ പ്പെട്ടിട്ടുണ്ടെന്ന ആശങ്ക പരിഹരിക്കാന്‍ കാഞ്ഞിരപ്പുഴ പൂഞ്ചോലയില്‍ ഗ്രാമ പഞ്ചായ ത്ത്, വനംവകുപ്പ്, കര്‍ഷകര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു. പരിസ്ഥിതി സംവേദക ഭൂപടത്തില്‍ നിന്നും കൃഷിയിടങ്ങള്‍ ഒഴിവാക്കണമെന്നും ജിയോ കോര്‍ഡി നേറ്റുകള്‍ അടയാളപ്പെടുത്തിയതില്‍ കൃഷിയിടങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഉറപ്പുവരു ത്തിയതിന് ശേഷമേ റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് സമര്‍പ്പിക്കാവൂയെന്ന് കര്‍ഷക പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഭൂപടത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ വീടുകള്‍ ഉള്‍പ്പടെ നിരവധി കൃഷിയിടങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായതായി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കര്‍ഷകപക്ഷത്തു നിന്നും പരിസ്ഥിതി സംവേദക പ്രദേശം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകു മെന്ന് യോഗത്തില്‍ ഉറപ്പുലഭിച്ചെന്ന് കര്‍ഷകര്‍ പറഞ്ഞു. പൂഞ്ചോല ലിറ്റില്‍ ഫ്ളവര്‍ പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗം ഫാ.സെബിന്‍ ഉറുകുഴി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സിദ്ധീഖ് ചേപ്പോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.പ്രദീപ്, ഷിബി കുര്യന്‍, മിനിമോള്‍ ജോണ്‍, അംഗം കെ.ദിവ്യ, കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര വിഷയാവതരണം നടത്തി. ജില്ലാ കോര്‍ഡിനേറ്റര്‍ ജോമി മാളിയേക്കല്‍, വിന്‍സെന്റ് ഇലവുങ്കല്‍, രഞ്ജിത്ത് ജോസ്, അനീഷ് വര്‍ഗീസ്, ജോജു വടക്കുംചേരി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!