അലനല്ലൂര്‍ : മഴയത്ത് അലനല്ലൂര്‍ ടൗണിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതും പുറമേ റോഡിന് ഇരുവശവും വലിയ കുഴികള്‍ രൂപപ്പെടുന്നതും ദുരിതമാകുന്നതായി പരാതി. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്, ട്രഷറര്‍ നിയാസ് കൊങ്ങത്ത് എന്നിവര്‍ ചേര്‍ന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി. ജല്‍ജീവന്‍മിഷന്‍ പദ്ധതിയില്‍ പൈപ്പിടല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാപാരികളും പൊതുജനങ്ങളും നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് ആക്ഷേ പം. വേനലില്‍ കുഴിയില്‍ നിന്നുള്ള മണ്ണും പൊടിയുമായിരുന്നു പ്രശ്നം. മഴപെയ്തതോടെ റോഡിലും കടകളുടെ മുന്നിലുമെല്ലാം വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്. അഴു ക്കുചാലും മഴവെള്ളം ഒഴുകിപോയിരുന്ന ചാലുകളും അടഞ്ഞ് കടയിലേക്ക് വെള്ളം കയറുന്ന സ്ഥിതിയുമുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അയ്യപ്പന്‍കാവ് പരിസരത്തെ വെള്ളക്കെട്ടാണ് ഏറ്റവും വലിയദുരിതം. കണ്ണംകുണ്ട് റോഡിലാകട്ടെ കുഴികളും. കഴി ഞ്ഞദിവസം മഴയത്ത് സ്‌കൂള്‍ ജംങ്ഷനിലെ വര്‍ക്ക് ഷോപ്പിലും സമീപത്തെ സ്പെയ ര്‍പാര്‍ട്സ് കടയിലും വെള്ളം കയറുകയും ഇതുവഴി നാശനഷ്ടവുമുണ്ടായി. മഴസമയത്ത് റോഡരുകിലൂടെയുള്ള കാല്‍നടയാത്രയ്ക്കും വാഹനങ്ങള്‍ക്കും വലിയഗര്‍ത്തങ്ങളും വെള്ളക്കെട്ടുകളും വെല്ലുവിളിയാകുന്നതായും വ്യാപാരി സംഘടന നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായി ബാബു മൈക്രോടെക് അറിയിച്ചു.