പാലക്കാട് : ജില്ലയിലെ നിലവിലെ സാഹചര്യം അനുസരിച്ചും കാലവര്‍ഷം യഥാസമയം ലഭിക്കുമെന്ന കണക്കുകൂട്ടലിലും കര്‍ഷകര്‍ക്ക് നെല്‍കൃഷിയുടെ പ്രാരംഭ പ്രവര്‍ത്തന ങ്ങള്‍ ആരംഭിക്കാവുന്നതാണെന്ന് നെല്‍കൃഷി ഒന്നാം വിള സംബന്ധിച്ച് ജില്ലാ കളക്ടറു ടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം വിലയിരുത്തി. എന്നാല്‍ മഴയുടെ കുറവു മൂലം ജില്ലയിലെ ഡാമുകളില്‍ നിന്ന് ജലസേചനത്തിന് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് നിര്‍വ്വാഹമില്ലായെന്നും ചിറ്റൂര്‍ പുഴ ജലസേചന പദ്ധതിയില്‍ നിന്നും ജലലഭ്യതയ്ക്കനുസരിച്ച് മാത്രമെ ജലസേചനം സാധിക്കുകയുള്ളുവെന്നും ജില്ല കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എ.ഡി.എം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ജില്ലയിലെ മലമ്പു ഴ, ചിറ്റൂര്‍, കാഞ്ഞിരപ്പുഴ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍മാര്‍ ജോയിന്റ് ഡയറക്ടര്‍ ജെ ഡബ്ല്യൂആര്‍.കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.