കോട്ടോപ്പാടം :ആര്യമ്പാവ് വളവന്‍ചിറ അങ്കണവാടിയില്‍ നിന്നും വിരമിച്ച എം.രാധ ടീച്ചര്‍ക്ക് എ.എല്‍.എം.എസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി ഉദ്ഘാട നം ചെയ്തു. മുന്‍ പഞ്ചായത്ത് അംഗം കാസിം കുന്നത്ത് അധ്യക്ഷനായി. മുന്‍ പഞ്ചായത്ത് അംഗങ്ങളായി വി.പി.വാസു, റജീന കുറ്റിക്കാട്ടില്‍, ജെ.പി.എച്ച്.എന്‍മാരായ ബി.നിഷ, വി.രൂപിക കമ്മിറ്റി അംഗങ്ങളായ കെ.സുജാത, കെ. റിസ്‌വാന്‍, വി.സുബൈദ, പി.ഷീബ, കെ.ജസ്‌ന, എന്‍.മുബീന എന്നിവര്‍ സംസാരിച്ചു.
