മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് നവീകരണത്തിന്റെ ആദ്യഘട്ട ടാറി ങിന് തടസമാകുന്നതരത്തിലുള്ള ജല അതോറിറ്റിയുടെ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
തെങ്കര മുതല്‍ ദാറുന്നജാത്ത് സ്‌കൂള്‍ വരെയുള്ള നാല് കിലോമീറ്റര്‍ ദൂരത്തില്‍ ആദ്യ ഘട്ട ടാറിങ് നടത്താനുള്ള നീക്കത്തിലാണ് റോഡ് നവീകരണമേറ്റെടുത്ത കരാര്‍ കമ്പ നി. ഇതിനായി കല്ലും മണലും മറ്റും ചേര്‍ത്ത മിശ്രിതമിട്ട് റോഡ് രൂപപ്പെടുത്തുന്ന പ്രവൃ ത്തികളാണ് നടക്കുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ ജലഅതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാത്തതിനാല്‍ റോഡ് പ്രവൃത്തികളെ ബാധിച്ചു. പൈപ്പുകള്‍ മാറ്റുന്നതിന് കഴിഞ്ഞവര്‍ഷം 2.18 കോടി രൂപയോളം ജല അതോറിറ്റിയ്ക്ക് കേരള റോഡ് ഫണ്ട് ബോര്‍ഡ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ജനുവരി അവസാനമാണ് ജല അതോ റിറ്റി പ്രവൃത്തികള്‍ ആരംഭിച്ചത്. റോഡിന്റെ അലൈന്‍മെന്റ് ലഭ്യമാകാന്‍ കാലതാമ സമെടുത്തതാണ് ഇതിന് കാരണമെന്നാണ് ജലഅതോറിറ്റി അധികൃതര്‍ പറയുന്നു.
ജലഅതോറിറ്റിയുടെ പ്രവൃത്തികള്‍ പാതിവഴിയിലായത് റോഡ് നവീകരണത്തെ ബാധിക്കുമെന്ന് കണ്ടതോടെയാണ് യൂത്ത് ലീഗ് നേതാക്കള്‍ ജല അതോറിറ്റി മണ്ണാര്‍ ക്കാട് സെക്ഷന്‍ ഓഫിസിലെത്തി ഉദ്യോഗസ്ഥരെ സമീപിച്ചത്. ഒരാഴ്ചക്കകം പ്രവൃ ത്തികള്‍ പൂര്‍ത്തിയാക്കാമെന്ന്് അധികൃതര്‍ അറിയിച്ചതായി യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഷമീര്‍ പഴേരി, തെങ്കര പഞ്ചായത്ത് നേതാക്കളായ ഹാരിസ് കോല്‍പ്പാടം, യുസുഫ് പറശ്ശേരി, ഉബൈദ്, കബീര്‍ എന്നിവര്‍ പങ്കെടുത്തു.