മണ്ണാര്‍ക്കാട്: ജില്ലയിലെ കടുത്ത വേനലും വരള്‍ച്ചയും കണക്കിലെടുത്ത് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) ജില്ലാ കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പില്‍ ജില്ലയില്‍മാത്രം 33 കോടിയുടെ നാശനഷ്ടമാണ് വിലയിരുത്തിയിട്ടുള്ളത്. പ്രാഥമിക കണക്കെടുപ്പില്‍ ഹ്രസ്വകാല വിള കളായ പച്ചക്കറി, നെല്ല്, വാഴ എന്നിവ മാത്രമേ കണക്കിലെടുത്തിട്ടുള്ളു. ദീര്‍ഘ കാല വിളകളായ തെങ്ങ്, കമുക്, ജാതി, റബര്‍ എന്നിവയ്ക്ക് സംഭവിച്ച വിളനഷ്ട വും അടുത്ത വര്‍ഷങ്ങളിലെ ഉത്പാദനക്കുറവുംകൂടി കണക്കിലെടുത്താല്‍ നഷ്ടം ഏറെ വലുതാണ്. കൃഷിവകുപ്പ് യഥാര്‍ഥ കണക്കെടുപ്പ് നടത്തി കര്‍ഷകര്‍ക്ക് ന്യായമായ സഹായം ലഭ്യമാക്കുകയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷനായി. എം. അബ്ബാസ്, സോണി മേക്കളപ്പാറ, ഡോ.സിബി സക്കറിയാസ്, ജോമി മാളിയേക്കല്‍, രമേശ് ചേവക്കുളം, ജോഷി പാലക്കുഴി, ദിനേശ് ചൂലന്നൂര്‍ എന്നിവര്‍ സംസാരിച്ചു.