മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയില്‍ ഫുട്‌ബോളിനോട് താല്‍പ്പര്യമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന് കീഴി ല്‍ നടപ്പിലാക്കുന്ന സൗജന്യ പരിശീലന ക്യാംപ് തുടക്കമായി. സമഗ്ര പദ്ധതിയുടെ ഭാഗമായി എം.ഇ.എസ് കല്ലടി കോളജ് മൈതാനത്താണ് പരിശീലനം ഒരുക്കിയിട്ടുള്ളത്. 10 മുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികളെ മൂന്ന് വിഭാഗങ്ങളിലായാണ് പരിശീലന ത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ന് നടന്ന സെലക്ഷന്‍ ക്യാംപ് ഇന്ത്യന്‍ഫുട്‌ബോള്‍ താരം വി.പി.സഹീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കള ത്തില്‍ അധ്യക്ഷനായി. ക്യാംപ് ചീഫ് കോര്‍ഡിനേറ്റര്‍ ഷമീര്‍ മാസ്റ്റര്‍ മണലടി, കോര്‍ഡി നേറ്റര്‍ മുഹ്‌സിന്‍ ചങ്ങലീരി, കോച്ച് ജസീല്‍, സമഗ്ര ഡയറക്ടര്‍ സഹദ് അരിയൂര്‍, വിവിധ സെക്ഷന്‍ കോര്‍ഡിനേറ്റര്‍മാരായ മുജീബ് മല്ലിയില്‍, ഷമീര്‍ പഴേരി, നൗഷാദ് വെള്ളപ്പാ ടം, ഷരീഫ് പച്ചീരി, ഷറഫു ചേന്നാത്ത് തുടങ്ങിയവര്‍ സംസാരിച്ചു. അല്‍ത്താഫ് മല്ലിയി ല്‍, ഷബീര്‍ മാസ്റ്റര്‍, ഷൗക്കത്ത് പുറ്റാനിക്കാട്, ഷമീര്‍ ബാപ്പു, ജംഷാദ്, ഇര്‍ഷാദ് കൈത ച്ചിറ, സഹീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ.ടി.എ.സിദ്ദീഖ്, ഹുസൈന്‍ കോളശ്ശേ രി, മൊയ്തീന്‍ മാസ്റ്റര്‍, എന്‍.വി.സൈദ്, ജഫീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ യുവാ ക്കളുടെ കൂട്ടായ്മയാണ് ‘സമഗ്ര’ പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നൂറുക്ക ണക്കിന് കുട്ടികള്‍ പങ്കെടുത്തു.