അലനല്ലൂര്‍ : പാലിയേറ്റീവ് രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുന്നതിന് കുടുംബാംഗങ്ങള്‍, അടുത്തബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കാന്‍ ജില്ലാ പാലിയേറ്റീവ് കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് പാലിയേറ്റീവ് ഇനിഷ്യേറ്റീവ് ഇന്‍ പാലക്കാടിന്റെ നേതൃത്വത്തില്‍ നടന്ന മണ്ണാര്‍ക്കാട് മേഖലയിലെ പാലിയേറ്റീവ് ക്ലിനിക്കുകളുടെ സംഗമം തീരുമാനിച്ചു. ക്ലിനിക്കുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, രോഗികള്‍ക്ക് വീടുകള്‍ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കല്‍, പൊതു ജനപങ്കാളിത്തം ഉറപ്പാക്കല്‍സ വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ എന്നിവരെ സാന്ത്വന പരിച രണത്തിനായി സജ്ജമാക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളും ക്യാംപില്‍ ചര്‍ച്ച ചെയ്തു.
എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ നടന്ന സംഗമം ജില്ലാ പാലിയേറ്റീവ് കെയര്‍ കൂട്ടായ്മ ചെയര്‍മാന്‍ ഹുസൈന്‍ ചെര്‍പ്പുളശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് സോണല്‍ ചെയര്‍മാന്‍ അബ്ദുറഷീദ് മാസ്റ്റര്‍ ചതുരാല അധ്യക്ഷനായി. സി.പി.ഐ.പി. സെക്രട്ടറി എസ്.പി.രാമകൃഷ്ണന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. മുഹമ്മദലി അന്‍സാ രി മണ്ണാര്‍ക്കാട്, മന്‍സൂര്‍ മാസ്റ്റര്‍ തച്ചനാട്ടുകര, ഹംസ മാസ്റ്റര്‍ കര്‍ക്കിടാംകുന്ന്, ശശിപാ ല്‍ അലനല്ലൂര്‍, പത്മജന്‍ മുണ്ടഞ്ചേരി എടത്തനാട്ടുകര, സിദ്ധീഖ് മാസ്റ്റര്‍ മുറിയക്കണ്ണി, ഫാത്തിമ പൂതാനി, ടി.പി.സൈനബ, അബൂ ഫൈസല്‍ അന്‍സാരി, റഹീസ് എടത്തനാട്ടു കര തുടങ്ങിയവര്‍ സംസാരിച്ചു.അട്ടപ്പാടി, മണ്ണാര്‍ക്കാട്, കരിമ്പ, തച്ചനാട്ടുകര, അലന ല്ലൂര്‍, കര്‍ക്കിടാംകുന്ന്, എടത്തനാട്ടുകര തുടങ്ങിയ ക്ലിനിക്കുകളിലെ പ്രതിനിധികള്‍ പങ്കെടുത്തു.