കാഞ്ഞിരപ്പുഴ: ഇഞ്ചിക്കുന്നിനു സമീപം കടുവയുടെ കാല്പാടുകള്. കഴിഞ്ഞ ദിവസ മാണു വനമേഖലയ്ക്കു സമീപത്തെ തോട്ടത്തിലേക്കുള്ള റോഡില്‍ നാട്ടുകാരന് കാല് പാടുകള്‍ കണ്ടെത്തിയത്. തുടര്‍ ന്നു വനംവകുപ്പിനെ വിവരം അറിയിച്ചു. അവരെത്തി പരിശോധന നടത്തുകയും കാല്പാടുകള് കടുവയുടെയോ പുലിയുടെയോ ആയിരി ക്കാമെന്ന് അവരും പറയുന്നു. പ്രദേശത്ത് കാമറ സ്ഥാപിക്കും. ജനങ്ങള്‍ ജാഗ്രത പാലി ക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി. ഇരുമ്പകച്ചോല ചീരാങ്കുഴിയില് സി. കെ.മനുവാണ് ഇന്നലെ രാവിലെ തന്റെ തോട്ടത്തിലേക്കു പോകുന്ന സമയത്തു റബര്‍ തോ ട്ടത്തിലേക്കുള്ള റോഡില്‍ കാല് പാടുകള്‍ കണ്ടെത്തിയത്. വലിയ കാല്പാടുകളാ ണെന്നും ഇതു പുലിയുടെ കാല്പാടുകളല്ലെന്നും കടുവയുടേതാണെന്നും അദ്ദേ ഹം പറയുന്നു. മുന്‍പും ഇത്തര ത്തില്‍ കാല്പാടുകള് കണ്ടിട്ടു ണ്ടെന്നും മനു പറയുന്നു.
വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന റബര്‍ തോട്ടമാണിത്. മലപ്പുറം സ്വദേശികളു ടെയാണു തോട്ടം. അടിക്കാടുകളും മറ്റും പടര്‍ന്നു കിടക്കുന്നതിനാല്‍ വന്യമൃഗ ശല്യ മുണ്ട്. വനത്തില്‍ അടിക്കാടുകള്‍ കുറഞ്ഞതും വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാന്‍ കാര ണമാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും പറയുന്നു. കാല്പാടുകള് കണ്ട പ്രദേശത്തു കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. കൂടാതെ കാമറകള്‍ സ്ഥാപിക്കും.
പുലി ശല്യമു ള്ള പാലക്കയം ചീനിക്കപ്പാറയില്‍ സ്ഥാപിച്ചിരുന്ന കാമറകളാണ് ഇവി ടേക്കു കൊണ്ടു വരിക, അവിടെ കാമറ സ്ഥാപിച്ച് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും വന്യജീവി യുടെദൃശ്യം പതിഞ്ഞിരുന്നില്ല. ഭീതി അകറ്റാന്‍ വനാതിര്ത്തിയോടുള്ള തോട്ടങ്ങളിലെ അടിക്കാടു കള്‍ നീക്കം ചെയ്യും. ഇതിനായി ഉടമയുടെ സഹായം തേടും. വനമേഖലയോ ടു ചേര്‍ന്നു റബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്കു പടക്കം നല് കാന്‍ ശ്രമിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഏതാ നും മാസങ്ങള്‍ക്കു മുന്‍പും ഇരുമ്പക ചോല വനമേഖലയോടു ചേര്‍ന്ന ജനവാസ മേഖല യില്‍ കടുവയെ കണ്ടിരുന്നു.
