കാഞ്ഞിരപ്പുഴ : ഉയര്‍ന്ന താപനിലയും ഉഷ്ണതരംഗസാധ്യതയും വിനോദസഞ്ചാര മേഖ ലയേയും പ്രതികൂലമായി ബാധിക്കുന്നു. വേനലിന്റെ രൂക്ഷതകാരണം കാഞ്ഞിരപ്പുഴ അണക്കെട്ട് ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം വലിയതോതില്‍ കുറഞ്ഞു. വരുമാനത്തിലും ഇടിവുണ്ടായി. പെരുന്നാളും വിഷുവും എത്തിയ ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷച്ചത്രയും വിനോദസഞ്ചാരികള്‍ എത്തിയില്ല. സന്ദര്‍ശകരുടെ എണ്ണത്തില്‍ ആറായിലത്തിലധികവും വരുമാനത്തില്‍ രണ്ട് ലക്ഷത്തോളം രൂപയുടെയും കുറവു മാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ 37,000 സന്ദര്‍ശകര്‍ എത്തിയിരുന്നു. വരുമാനം 10, 59, 075 രൂപ. ഈ വര്‍ഷം 30,770 സന്ദര്‍ശകര്‍. വരുമാനം 8,72,430 രൂപ.

വേനല്‍ അവധി ആരംഭിച്ചതിന് ശേഷം കാര്യമായ തിരക്ക് അനുഭവപ്പെട്ടത് ചെറിയ പെരുന്നാള്‍,വിഷു ആഘോഷ ദിവസങ്ങളിലാണ്. ചിറക്കല്‍പ്പടി -കാഞ്ഞിരപ്പുഴ റോഡ് നവീകരണം നടന്നതോടെ ഇതുവഴിയുള്ള യാത്ര സുഗമമായത് ഉദ്യാനത്തിന് അനകൂല ഘടകമാണ്. എന്നാല്‍ ഉയര്‍ന്ന താപനിലയാണ് സഞ്ചാരികളെ പുറത്തിറങ്ങാന്‍ വിഷമി പ്പിക്കുന്നത്. 45 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കാഞ്ഞിരപ്പുഴയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടി രുന്നു. കുട്ടികളുടെ പാര്‍ക്കും, വാക്കേടന്‍ മലയും അണക്കെട്ടും ഉദ്യാനവുമെല്ലാം വിനോ ദസഞ്ചാരികളുടെ മനസ്സ് നിറയ്ക്കുന്ന കാഴ്ചകളാണ്. അണക്കെട്ടില്‍ ജലനിരപ്പ് കുറവാ ണെങ്കിലും മലനിരകളുടേയും തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാം. തണല്‍വിരിച്ച് നില്‍ക്കുന്ന മരങ്ങളും ഉദ്യാനത്തിന് അകത്തുണ്ട്.

രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെയാണ് സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും 15 രൂപയുമാണ് പ്രവേശന നിരക്ക്. ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതലാണ് കൂടുതല്‍ പേരും ഇപ്പോഴെത്തുന്നത്. അതേസമയം ഉഷ്ണതരംഗ സാധ്യത തുടരുന്നത് ഈ മാസവും സന്ദര്‍ശകരുടെ വരവ് കുറയാന്‍ ഇടയായേ ക്കും. വേനല്‍ അവധിക്കാലത്ത് ജില്ലയ്ക്ക് അകത്തുനിന്നും പുറത്തു നിന്നുമായി ധാരാ ളം സന്ദര്‍ശകരെത്താറുണ്ട്. ഇതുവഴി മികച്ച വരുമാനവും ലഭിക്കും. ഉദ്യാന പരിപാലനം, അറ്റകുറ്റപണികള്‍, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകള്‍ക്കെല്ലാം ടിക്കറ്റ് കളക്ഷന്‍, ബോട്ട് സവാരി എന്നിവയിലൂടെയെല്ലാം ലഭിക്കുന്ന തുകയാണ് വിനിയോഗി ക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!