മണ്ണാര്‍ക്കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് മധ്യവയസ്‌കന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു. കുമരംപുത്തൂര്‍ കുളപ്പാടം വൈക്കുന്ന് കോളനിയില്‍ കോട്ടയില്‍ വീട്ടില്‍ കൃഷ്ണന്‍ (50) നാണ് കുത്തേറ്റത്. സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ കോട്ടയില്‍ വീട്ടില്‍ അയ്യപ്പന്‍ (45)നെതിരെ പൊലിസ് കേസെടുത്തു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. വാക് തര്‍ക്കത്തിനിടെ സോഡാകുപ്പി പൊട്ടിച്ച് അയ്യപ്പന്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. അടിവയറിലും നെഞ്ചിലുമാണ് കുത്തേറ്റിട്ടുള്ളത്. സാരമായി പരിക്കേറ്റ ഇയാള്‍ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണംചെയ്തതായാണ് വിവരം.
