അലനല്ലൂര്‍ : രണ്ടുമാസം മുമ്പ് തീപിടിത്തത്തില്‍ കത്തിനശിച്ച ചന്തപ്പടിയിലെ വൈറസ് ലേഡീസ് ആന്‍ഡ് കിഡ്‌സ് വസ്ത്രവ്യാപാര സ്ഥാപന ഉടമകള്‍ക്ക് കേരള വ്യാപാരി വ്യവ സായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള വ്യാപാരി സ ഹായ നിധിയുടെ ആദ്യഗഡു എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ കൈമാറി. അഞ്ച് ലക്ഷം രൂപയാണ് നല്‍കിയത്.
വ്യാപാരികളും വിവിധരാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ സംഘടനകളും അഭ്യുദയകാം ക്ഷികളും ചേര്‍ന്നാണ് സഹയാനിധിയിലേക്ക് പണം സ്വരൂപിക്കുന്നത്. ഇത് ബാങ്കില്‍ പ്രത്യേകം അക്കൗണ്ടില്‍ നിക്ഷിച്ച് സ്ഥാപനത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഘട്ടംഘട്ട മായി നല്‍കും. പലിശയോ മറ്റുചാര്‍ജുകളോ ഈടാക്കില്ല. സ്ഥാപനം പ്രവര്‍ത്തനം തുട ങ്ങി ഘട്ടംഘട്ടമായി തന്നെ തിരിച്ചു നല്‍കുന്ന രീതിയിലാണ് വ്യാപാരി സഹായ നിധി രൂപീകരിച്ചിരിക്കുന്നത്. അമ്പത് ലക്ഷം രൂപ സ്വരൂപിക്കാനാണ് ലക്ഷ്യം.
അലനല്ലൂര്‍ വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോ ടെക് അധ്യക്ഷനായി. സഹായനിധി ചെയര്‍മാന്‍ സുബൈര്‍ തുര്‍ക്കി പദ്ധതി വിശദീ കരണം നടത്തി. റഷീദ് ആലായന്‍, പി.മുസ്തഫ, കെ.വേണുഗോപാല്‍, പി.പി.കെ.റഹ്മാന്‍, നിയാസ് കൊങ്ങത്ത്, യൂസഫ് ചോലയില്‍, ജെയിംസ് തെക്കേകുറ്റ്, ഇ.ശശിപാല്‍, അബ്ദു കീടത്ത്, രാധാകൃഷ്ണന്‍ ഉണ്ണിയാല്‍, പി.പി.രാജഗോപാലന്‍, യൂസഫ് സിറ്റി, പി.നാസര്‍, വ്യാപാരി സെക്രട്ടറിയേറ്റ്, നിര്‍വാഹക സമിതി അംഗങ്ങള്‍, മറ്റുസാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
