അലനല്ലൂര്‍ : നിരാലബരായ ഭവനരഹിതരുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെ സ്വപ്നഭവന പദ്ധതിയില്‍ അഞ്ചു വീടുകള്‍ കൂടി കൈമാറി. നിലവില്‍ 15 വീടുകള്‍ നിര്‍മിച്ച് നല്‍കിയിരുന്നു. എട്ടോളം വീടുകളുടെ പ്രവൃത്തികള്‍ നടന്നുവരുന്നതായി ചാരിറ്റി കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. മൂന്നാം ഘട്ടം കൈമാറിയ കാപ്പുപറമ്പിലും അണയംകോടുമുള്ള രണ്ട് വീടുകള്‍ നിര്‍മിച്ചത് ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പടെയുള്ള ടൂര്‍ഫോര്‍ എവര്‍ ഗ്രൂപ്പ് ആണ്.
ഒരു വര്‍ഷത്തില്‍ 25 വീടുകളാണ് എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ നിര്‍മിക്കാന്‍ തീരു മാനിച്ചിരിക്കുന്നത്. ഓരോ മാസവും ആയിരം രൂപ വീതം സഹായിക്കുന്ന ആയിരം പേരടങ്ങുന്ന വാട്സ് ആപ്പ് കൂട്ടായ്മയാണ് വീട് നിര്‍മാണത്തിനുള്ള തുക കണ്ടെത്തുന്നത്. ഇതിന് പുറമേ മറ്റ് കൂട്ടായ്മകളും വിവിധ പള്ളി മഹല്ലുകളും ക്ലബുകളം, സ്ത്രീകൂട്ടായ്മ, കുടുംബശ്രീ ഉള്‍പ്പടെ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. പുതിയ വീടുകള്‍ നിര്‍മി ക്കുന്നതിന് പുറമേ നിരവധി വീടുകളുടെ അറ്റകുറ്റപണികളും രോഗികള്‍ക്കുള്ള സാമ്പ ത്തിക സാഹയങ്ങളും കൂട്ടായ്മ നല്‍കി വരുന്നു.
മൂന്നാംഘട്ടത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം വി.കെ.ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ.ശശി, ചലച്ചിത്രതാരങ്ങളായ നാദിര്‍ഷ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മണ്ണാ ര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ഷാനവാസ്, വി.മണികണ്ഠന്‍, പാലി യേറ്റിവ് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അലിമഠത്തൊടി, പി.രഞ്ജിത്ത്, പി.ഷമീര്‍, അനില്‍കുമാര്‍, കൂട്ടായ്മ ചെയര്‍മാന്‍ അബ്ദു ള്ള പാറക്കോട്, കണ്‍വീനര്‍ സി.പി.മജീദ്, പ്രസിഡന്റ് ഷമീം കരുവള്ളി, സെക്രട്ടറി ഉസ്മാന്‍ കുറുക്കന്‍, പി.പി.ജംഷാദ്, നാസര്‍ മാസ്റ്റര്‍, റഫീഖ് കൊടക്കാട്ട്, വനിത വിംഗ് പ്രസിഡന്റ് റഹ്മത്ത് മഠത്തൊടി തുടങ്ങിയവര്‍ സംസാരിച്ചു.
