മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ നിയ ന്ത്രണംവിട്ട ലോറി കടകളിലേക്ക് ഇടിച്ചുകയറി. ആളപായമില്ല. വൈദ്യുതി തൂണും കടകളുടെ മുന്‍വശവും തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. വൈദ്യുതി തൂണിലിടിച്ച ശേഷം രണ്ടു കടകളുടെ മുന്‍വശത്തെ ഷീറ്റുകളും തകര്‍ത്താണ് ലോറി നിന്നിട്ടുള്ളത്. വൈദ്യുതി തടസവും നേരിട്ടു. കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തില്‍ തകര്‍ന്ന വൈദ്യു തി തൂണ്‍ അറ്റകുറ്റപ്പണി നടത്തി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ നടത്തിവരികയാണ്.