മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് വിദ്യാ ര്‍ത്ഥികള്‍ക്ക് ഉണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായവുമായി കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്. വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായേ ക്കാവുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി 24 മണിക്കൂര്‍ ബി കോണ്‍ഫിഡന്റ് എന്ന പേരില്‍ കൗണ്‍സിലിംഗ് സേവനം ആരംഭിച്ചു. കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിലും പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളിലും സി.ഡി.എസ് ഓഫീസുകളിലും കൗണ്‍സിലര്‍മാരുടെ കൗണ്‍സിലിംഗ് സേവനം ലഭിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627, 0491 2505111, ടോള്‍ ഫ്രീ നം. 18004252018.