അലനല്ലൂര്‍ : കോട്ടൊരുമകളെ കൊണ്ട് പൊറുതിമുട്ടിയതോടെ അലനല്ലൂരില്‍ മൂന്നംഗ കുടുംബം വീട് വിട്ടിറങ്ങി. താമസം ബന്ധുവീട്ടിലേക്ക് മാറി. ഇനി മഴക്കാലമെത്തണം ഇവര്‍ക്ക് വീട്ടിലേക്ക് തിരിച്ചെത്താന്‍. എസ്‌റ്റേറ്റുപടി സ്വദേശി പാങ്ങയില്‍ മൊയ്ദീന്‍ കുട്ടിയ്ക്കും കുടുംബത്തിനുമാണ് ഈ ദുരവസ്ഥയുണ്ടായത്. ഓടുമേഞ്ഞ വീടിന് അക ത്തേക്ക് കയറാന്‍പറ്റാത്ത വിധം കോട്ടെരുമകളാണ്. ചുവരിലും വാതിലിലും കോണി പ്പടിയിലും എന്നുവേണ്ട കോട്ടെരുമയില്ലാത്ത ഒരുസ്ഥലം പോലും വീട്ടിലില്ല. ഒരുതര ത്തിലും വീട്ടില്‍ താമസിക്കാന്‍ കഴിയാത്ത സാഹചര്യമായതോടെയാണ് കുടുംബം കഴിഞ്ഞ ഫെബ്രുവരിയോടെ താമസം ബന്ധുവീട്ടിലേക്ക് മാറിയത്. വോട്ട് ചെയ്യാന്‍ കഴിഞ്ഞ ദിവസം ഈ വീട്ടിലെത്തി മൊയ്ദീനും കുടുംബവും അന്തിയുറങ്ങിയിരുന്നു. ഇതിനിടെ കോട്ടെരുമകള്‍ തട്ടി മൊയ്തീന്‍കുട്ടിയുടെ കാലിന് പൊള്ളലേറ്റു. ശ്വാസം മുട്ടലും കണ്ണ് നീറ്റലും ഉണ്ടായെന്നും മൊയ്ദീന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷ മായി വീട്ടില്‍കോട്ടെരുമ ശല്ല്യം നേരിടുന്നു. ഇതിന് പരിഹാരം കാണാനാകാതെ വന്ന തോടെ മറ്റൊരു വീട് വെച്ച് മാറാനുള്ള തീരുമാനത്തിലാണ് കുടുംബം.