അലനല്ലൂര്‍: പതിറ്റാണ്ടുകളുടെ സേവനമികവില്‍ പതിനായിരങ്ങളുടെ പ്രാര്‍ത്ഥനാ പിന്‍ബലത്തോടെ ജനകീയ അംഗീകാരം നേടിയ സംസം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഒരുക്കുന്ന ഹജ്ജ് പഠനക്ലാസ് ചൊവ്വാഴ്ച അലനല്ലൂരില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് ചന്തപ്പടിയിലെ സിനിമാ തിയേറ്ററിന് മുന്‍വശം എസ്.കെ.ആര്‍ കോണ്‍ഫറന്‍സ് ഹാളി ല്‍ നടക്കുന്ന ക്ലാസിന് പ്രമുഖ പണ്ഡിതനും ചരിത്രഗവേഷകനുമായ അഡ്വ.ഓണംമ്പി ള്ളി മുഹമ്മദ് ഫൈസി നേതൃത്വം നല്‍കും. കൊടക്കാട് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മാനേജിംഗ് ഡയരക്ടര്‍ സംസം ബഷീര്‍, ചീഫ് അമീര്‍ കെ.സി. അബൂബക്കര്‍ ദാരിമി, ഉസ്താദ് സി മുഹമ്മദ് കുട്ടി ഫൈസി, ഉസ്താദ് ഷുക്കൂര്‍ മദനി അമ്മിനിക്കാട്, ഹബീബ് ഫൈസി കോട്ടോപ്പാടം, കോ-ഡിനേറ്റര്‍ ശമീര്‍ ഫൈസി കോട്ടോപ്പാടം, നിസാബുദ്ധീന്‍ ഫൈസി പുല്ലശ്ശേരി , സുബൈര്‍ ഫൈസി പുത്തനങ്ങാടി , പി.എം.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍, തുടങ്ങി മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ ഹജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്നവര്‍ , സ്വകാര്യ ഗ്രൂപ്പ് വഴി പുറപ്പെടുന്നവര്‍, ഉംറ ആഗ്രഹിക്കുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും ക്ലാസ്സില്‍ പങ്കെടുക്കാം. ക്ലാസ്സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വര്‍ 9645111195 , 9645111197 എന്നീ വാട്‌സപ്പ് നമ്പറുകളിലേക്ക് പേരും. മൊബൈല്‍ നമ്പ റും നല്‍കി രജിസ്ട്രര്‍ ചെയ്യണമെന്ന് മാനേജിംഗ് ഡയറക്ടര്‍ സംസം ബഷീര്‍ അറിയിച്ചു.