പാലക്കാട് : ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 ബ്ലോക്ക് പ്രദേശ ങ്ങളിലും ഓരോ പോളിംഗ് സ്റ്റേഷനുകള്‍ വനിതാ സൗഹൃദ പോളിംഗ് സ്റ്റേഷനുകളായി സജ്ജീകരിച്ച് കുടുംബശ്രീയും പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നു. തെരഞ്ഞെടു ക്കപ്പെട്ട ജില്ലയിലെ 13 ബൂത്തുകളില്‍ ബേബി ഫീഡിങ് സൗകര്യം, ഇരിപ്പിടങ്ങള്‍, കുട്ടിക ള്‍ക്ക് കളിക്കാനുള്ള സൗകര്യങ്ങള്‍, വോട്ടര്‍മാര്‍/സഹായികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍, മറ്റു വനിതാ ശിശു സൗഹൃദ സംവിധാനങ്ങള്‍ എന്നിവ സജ്ജീകരിച്ചു. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം എല്ലാവരെയും വോട്ട് ചെയ്യുന്നതിന്റെ ആവശ്യകത അറിയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. വോട്ട് ചെയ്യാന്‍ ബൂത്തുകളില്‍ എത്തിച്ചേരുന്ന വനിതകള്‍ക്ക് ആവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ വരും തെരഞ്ഞെടു പ്പുകളില്‍ കൂടുതല്‍ ബൂത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് അറിയിച്ചു.